ദുബായിലെ പാര്‍ക്കിംങ് മേഖലയിലെ കോഡുകള്‍ക്ക് മാറ്റം വരുന്നു. അടുത്ത മാസം മുതല്‍ പ്രീമിയം നിരക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ക്കിംങ് സോണുകളില്‍ കോഡുകള്‍ക്ക് മാറ്റം വരുന്നത്. പാർക്കിങ് സോണുകളുടെ പേരിനൊപ്പം പി എന്ന അക്ഷരം കൂടി ചേർത്താണ് മാറ്റുന്നത്.പ്രീമിയം എന്നതിനെ സൂചിപ്പിക്കാനാണ് പി എന്നു കൂടി ചേർക്കുന്നത്.
എ മുതല്‍ ഡി വരെയുള്ള സോണുകള്‍ക്കായിരിക്കും ഈ മാറ്റം. A, B, C, D പാർക്കിങ് മേഖലകളിൽ . AP, BP, CP, DP എന്നിങ്ങനൊയായിരിക്കും ഇന് കോഡുകള്‍.സോണുകളുടെ കൂടെ പി ചേർക്കുന്ന സ്ഥലത്ത് അടുത്ത മാസം മുതൽ രണ്ടുതരം പാർക്കിങ് ഫീസ് ആയിരിക്കും ഈടാക്കുക. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയും ഉയർന്ന പാർക്കിങ് ഫീസ് നൽകണം.
സൂപ്പർ പ്രീമിയം സോണുകൾ ഏതെല്ലാം??
ജുമൈറ ലേക്ക്സ് ടവേഴ്സിലെ ഇ, ഐ, ജെ, കെ, എൽ സോണുകളും നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിലെ എഫ് സോണും ബുർജ് ഖലീഫ, മറാസി ബേ, ദുബായ് ഹെൽത്ത് കെയർ സിറ്റി, ദുബായ് ഹിൽസ് എന്നിവിടങ്ങളിലെ ജി സോണും ദുബായ് സിലിക്കൺ ഒയാസിസിലെ എച്ച് സോണും വേൾഡ് ട്രേഡ് സെന്ററിലെ എക്സ് സോണും സൂപ്പർ പ്രീമിയം സോണുകളായിരിക്കും. ഇവിടെ ഇവന്റുകൾ നടക്കുമ്പോൾ 25 ദിർഹമാകും മണിക്കൂറിന് ഇടാക്കുക.
ഉയർന്ന നിരക്ക് മണിക്കൂറിന് 6 ദിർഹമാണ് . അല്ലാത്ത സമയങ്ങളിൽ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കും ഈടാക്കും. ദുബായിൽ 14 മണിക്കൂറാണ് പാർക്കിങ് ഫീസ് നൽകേണ്ടത്. ഇതിൽ 6 മണിക്കൂർ ഉയർന്ന് ഫീസും 8 മണിക്കൂർ സാധാരണ ഫീസും അടുത്ത മാസം മുതൽ നൽകേണ്ടി വരും.
പീക്ക് അവർ പാർക്കിങ് സമയത്ത് മണിക്കൂറിന് 6 ദിർഹം നൽകണം. അല്ലാത്ത സമയം പാർക്ക് ചെയ്യുമ്പോൾ ഒരു മണിക്കൂറിന് 2 ദിർഹം, രണ്ട് മണിക്കൂറിന് 5, മൂന്ന് മണിക്കൂറിന് 8, നാല് മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.4 മണിക്കൂർ ഒരുമിച്ചു പാർക്ക് ചെയ്യുമ്പോൾ 24 ദിർഹം. സോൺ ബിയിലും ഡിയിലും ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ താരിഫും പുതുക്കി. സോൺ ബിയിൽ 40 ദിർഹവും ഡി യിൽ 30 ദിർഹവുമാണ് ദിവസം മുഴുവൻ ഇടാനുള്ള നിരക്ക്. നേരത്തെ ഡിയിൽ ഒരു ദിവസം ഇടാൻ 10 ദിർഹം മതിയായിരുന്നു.