isro-pak

ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തതിന് െതാട്ടുപിന്നാലെ അഭിനന്ദനപോസ്റ്റുമായി പാക്കിസ്ഥാൻ മുൻ മന്ത്രി ഫവാദ് ഹുസൈൻ ചൗധരി. ഐഎസ്ആര്‍ഒയെ പലകുറി അവഹേളിച്ച് ട്വീറ്റ് ചെയ്തിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. ചരിത്രനിമിഷം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിങ് പാക്ക് മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യണമെന്നും ഫവാദ് മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

 

 

ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ്‌ പ്ലാറ്റ്ഫോമിൽ കുറിച്ചു.