ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ഇന്ത്യ. ഭ്രമണപഥത്തിൽ വച്ചു ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിന് കൈകൊടുത്ത് ഒന്നാകുന്ന സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യ നേടുന്ന നാലാമത്തെ രാജ്യമായി നാം. ഡിസംബർ 30ന് പി എസ്.എൽ.വി സി 60 റോക്കറ്റ് വഴി വിക്ഷേപിച്ച സ്പാഡെക്സ് ഉപഗ്രഹങ്ങളാണ് കൂട്ടിയോജിപ്പിച്ചത്. ഭാവി ബഹിരാകാശ ദൗത്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പെന്നു പറഞ്ഞ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇസ് റോയെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു.
ഡിസംബർ 30 ന്റെ തണുപ്പുള്ള രാത്രിയിലാണ് ഇരട്ട ഉപഗ്രഹങ്ങളുമായി വി.എസ് എൽ വി - സി60 ശ്രീഹരിക്കോട്ടയിൽ നിന്ന് വാനിലേക്കുയർന്നത്. മിനുറ്റുകൾക്കുള്ളിൽ ഭൂമിയിൽ നിന്ന് 475 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലേക്ക് ഉപഗ്രഹങ്ങ എത്തിച്ചു. ചേസറന്നു ടാർജറ്റനും പേരുള്ള 240 കിലോ ഭാരമുള്ള ഇരട്ടകളെ 15 കിലേമിറ്റർ അകലത്തിലായിരുന്നു വിന്യസിച്ചിരുന്നത്. അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ രണ്ടു തവണ സാങ്കേതിക പ്രശ്നം ഉണ്ടായി ദൗത്യം നിർത്തി വച്ചു. ഇന്നു രാവിലെ നടത്തിയ ശ്രമമാണ് വിജയത്തിലെത്തിയത്. രണ്ട് ഉഗ്രഹങ്ങളുടെ യന്ത്ര ഭാഗങ്ങൾ കൂട്ടി ചേർക്കുന്ന മെക്കാനിക്കൽ ഡോക്കിന് പൂർത്തിയായി. കൂടി ചേർന്ന ഉപഗ്രഹങ്ങൾ തമ്മിൽ വൈദ്യുതി കടത്തി വിട്ടു പ്രവർത്തന ക്ഷമമാണന്ന് ഉറപ്പിക്കുന്നതും പിന്നീട് വേർപ്പെടുത്തുന്ന അൺ ഡോക്കിങും പിന്നീട് നടത്തുമെന്ന് ഇസ് റോ അറിയിച്ചു.
കൂട്ടി ചേർത്ത ഉപഗ്രഹങ്ങൾ വേർപ്പെടുത്തി പ്രവർത്തന ക്ഷമമാണന്ന് ഉറപ്പിച്ചാലേ സാങ്കേതിക വിദ്യാ പരീക്ഷണം പൂർണമാകൂ . ചന്ദ്രോപരിതലത്തിൽ നിന്ന് മണ്ണ് ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാൻ - 4, സ്വന്തം ബഹിരാകാശ നിലയം എന്നീ സ്വപ്ന പദ്ധതികൾക്ക് നിർണായകമാണ് സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യ