അമേരിക്കന്‍ മോഡലായ മലീസ മൂണിയെ റെഫ്രിജറേറ്റര്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് പുറത്തുവന്നു. 31 കാരിയായ ലോസ് ആഞ്ചലസ് മോഡല്‍ മലീസ മാരി മൂണിയെ കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായായിരുന്നു കൊലപാതകമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മല്‍പിടുത്തം നടന്നതിന്‍റെ പാടുകളും ശരീരത്തില്‍ കണ്ടെത്തി. ടോക്സിക്കോളജി ടെസ്റ്റ് പ്രകാരം, അവരുടെ ശരീരത്തില്‍ നിന്നും കൊക്കെയ്ന്‍റെയും മദ്യത്തിന്‍റെയും അംശം കണ്ടെത്തി.
സെപ്തംബര്‍ ആറിന്, താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവിയിലെ ദൃശ്യങ്ങളിലാണ് അവസാനമായി മലീസയെ കാണുന്നത്. സെപ്റ്റംബര്‍ 12ന് അവരുടെ അമ്മയുടെ ആവശ്യപ്രകാരം അധികൃതര്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. അപ്പോഴാണ് റെഫ്രിജറേറ്ററില്‍ ബന്ദിയാക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സാധാരണ ഓട്ടോപ്സിയില്‍ കാണപ്പെടുന്ന മല്‍പ്പിടുത്തത്തിന്‍റെ പാടുകള്‍ മരണകാരണമാകാറില്ലന്നും, ഈ സാഹചര്യത്തില്‍ മലീസയുടെ ശരീരത്തിലെ മുറിവുകള്‍ മരണത്തിന് ഇടയാക്കിയേക്കാവുന്നതാണന്നും മെഡിക്കല്‍ എക്സാമിനര്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന മദ്യത്തിനും ലഹരിക്കും എങ്ങനെയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഇനിയും കണ്ടെത്താനുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ഒന്നും ഉണ്ടായിട്ടില്ല. മലീസ രണ്ടുമാസം ഗര്‍ഭിണിയായിരുന്നെന്ന് സഹോദരി ജോര്‍ഡിന്‍ പൗളിന്‍ പറഞ്ഞു. മലീസയ്ക്ക് കുട്ടികള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും, മരണവാര്‍ത്ത മലീസയുടെ കാമുകനില്‍ വലിയ വിഷമമുണ്ടാക്കിയെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.