flood

 

കനത്ത മഴയിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചതായി റിപ്പോർട്ട്. നാല് പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രവിശ്യാ റെസ്‌ക്യൂ ടീം മേധാവി പറഞ്ഞു. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യതയെന്നാണ് വിവരം.

 

ശനിയാഴ്ച രാത്രി മുതലുള്ള മഴയും വെള്ളപ്പൊക്കവും അഞ്ച് ഉപജില്ലകളെ ബാധിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം പ്രദേശത്ത് കല്ലുകളും ചെളിയും അടിഞ്ഞതായും 84 ഭവന യൂണിറ്റുകളും 16 പാലങ്ങളും നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ പ്രദേശത്ത് രണ്ട് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ പ്രളയമാണ് ഇത്.