debatebiden

ഡോണള്‍ഡ് ട്രംപുമായുള്ള പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യസംവാദം വന്‍ പരാജയമായിരുന്നു. ഇതിന്മേലുള്ള ചര്‍ച്ച കൊടുമ്പിരിക്കൊണ്ട് നില്‍ക്കുമ്പോള്‍ ബൈഡന്‍ തന്നെ അന്ന് സംഭവിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുന്നു. നീണ്ട വിദേശയാത്രകളുടെ ക്ഷീണം കാരണം ഉറങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു ആദ്യ സംവാദത്തിന് വേദിയിലെത്തിയതെന്നാണ് ബൈഡ‍ന്റെ വിശദീകരണം. 81 വയസുള്ള പ്രസിഡന്റ് ഒട്ടും ഉന്മേഷവാനായിരുന്നില്ല. എന്നാല്‍ ഇത് ഒഴിവുകഴിവല്ലെന്നും സത്യമാണെന്നും ബൈഡന്‍ പറഞ്ഞു. സംവാദം പരാജയമായിരുന്നെന്ന് സമ്മതിക്കേണ്ടി വന്നെങ്കിലും ബൈഡന്‍ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചുവുമെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്.

അടുത്ത നാലുവര്‍ഷം കൂടി ഭരിക്കാന്‍ ബൈഡനു സാധിക്കുമെന്ന് പ്രസ് സെക്രട്ടറി കരീന്‍ ഷോന്‍ പീയ പറഞ്ഞു. മാധ്യമസമ്മേളനത്തില്‍ ബൈഡന് ഓര്‍മക്കുറവുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ശാരീരിക മാനസിക നിലയെപ്പറ്റിയടക്കം ആശങ്കകളും പങ്കുവയ്ക്കപ്പെടുന്നുണ്ട്യ. സംവാദത്തിനെത്തിയപ്പോള്‍ ക്ഷീണിച്ചിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു ജലദോഷമായിരുന്നെന്നാണ് പ്രസ് സെക്രട്ടറിയുടെ വാദം. സംവാദത്തില്‍ ഡെമക്രാറ്റിക് പാര്‍ട്ടിയും അങ്ങേയറ്റം ആശങ്കയിലാണ്. ബൈഡന്‍ മത്സരരംഗത്തു നിന്ന് മാറണമെന്ന് നേതാക്കള്‍ തെളിഞ്ഞും ഒളിഞ്ഞും ആവശ്യപ്പെടുന്നുണ്ട്. പ്രസിഡന്റിന്റെ വിശ്വസ്തരും ഇക്കൂട്ടത്തിലുണ്ട്.

യുഎസ് ജനപ്രതിനിധി സഭയിലെ 25 ഡെമക്രാറ്റ് അംഗങ്ങള്‍ ബൈഡനെ നേരില്‍ക്കണ്ട് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബൈഡന്‍ മത്സരരംഗത്തുനിന്ന് പിന്‍മാറുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് വൈറ്റ്ഹൗസ്. പ്രചാരണ സംഘാംഗങ്ങളുമായി പ്രസിഡന്റ് സംസാരിച്ചിരുന്നു. ബൈഡന്‍ പിന്‍മാറിയാല്‍ സാധ്യത വൈസ് പ്രസിഡന്റ് കമല ഹാരിസിനാണ്.

almost fell asleep,react by Joe Biden blamed jet lag from recent travels and giving explanation on disastrous debate perfomance :

almost fell asleep,react by Joe Biden blamed jet lag from recent travels and giving explanation on disastrous debate perfomance , It was the first debate between president and former president.