boeing-jet

TOPICS COVERED

ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ വീല്‍ ഊരിപ്പോകുന്നതിന്‍റെ വിഡിയോ പുറത്ത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് ജെറ്റാണ് വലിയ അപകടത്തില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്. ലൊസാഞ്ചലസ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 174 യാത്രക്കാരും ഏഴ് ക്രൂവുമായി ഉയര്‍ന്നുപൊങ്ങിയ വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയര്‍ വീലാണ് ഊരിപ്പോയത്.

വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്‍റുകള്‍ക്കുള്ളില്‍ വീല്‍ ഊരിപ്പോകുന്നത് വിഡിയോയില്‍ കാണാം. ഊരിവീണ ടയര്‍ കണ്ടെടുത്തു, എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ചുവരികയാണെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വ്യക്തമാക്കി. ഫ്ലൈറ്റ് റഡാര്‍ 24 പുറത്തുവിട്ട വിവരപ്രകാരം മുപ്പത് വര്‍ഷങ്ങളോളം പഴക്കമുള്ള വിമാനമാണിത്. 

യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് ഇതേവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 777 വിമാനത്തില്‍ നിന്ന് ടയര്‍ ഊരിപ്പോയിരുന്നു. പറക്കലിനിടെയായിരുന്നു സംഭവം. വീല്‍ തെറിച്ചുവീണ് കാറിന്‍റെ കണ്ണാടി തകര്‍ന്നിരുന്നു. മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ വിമര്‍ശനം കടുക്കുകയാണ്.

ENGLISH SUMMARY:

A Boeing jet operated by United Airlines lost a landing gear wheel during takeoff from Los Angeles International Airport on Monday.