sculpture

TOPICS COVERED

ലോകത്തുള്ള മുഴുവന്‍ ഭര്‍ത്താക്കന്മാരെയും കൊണ്ട് ‘പണി വരുന്നുണ്ട് അവറാച്ചാ’ എന്ന സിനിമാ ഡയലോഗ് പറയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ്. സ്വന്തം ഭാര്യയുടെ ശില്‍പം നിര്‍മിച്ച് തന്‍റെ ഉദ്യാനത്തില്‍ സ്ഥാപിച്ച സക്കര്‍ബര്‍ഗിനോട്, ‘ഞങ്ങളോടിത് വേണ്ടായിരുന്നു’ എന്നാണ് ഭര്‍ത്താക്കന്മാരുടെ കമന്‍റ്.

‘ഭാര്യയുടെ ശില്‍പം നിര്‍മിക്കുന്നത് റോമന്‍ ആചാരങ്ങളുടെ ഭാഗമാണ്’ എന്ന കുറിപ്പിനൊപ്പം ഭാര്യ പ്രസില്ല ചാന്‍ ശില്‍പത്തിനു സമീപം നില്‍ക്കുന്ന ഒരു ചിത്രം സക്കര്‍ബര്‍ഗ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ന്യുയോര്‍ക്ക് സിറ്റിയിലെ ഡാനിയേല്‍ അര്‍ഷാം എന്ന കലാകാരനാണ് ശില്‍പം നിര്‍മിച്ചിരിക്കുന്നത്. 

‘ലോകത്തുള്ള സകല ഭര്‍ത്താക്കന്മാരെയും ഒന്നുലയ്ക്കും ഇത്’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ‘ഭാര്യയ്ക്കായി ശില്‍പം നിര്‍മിക്കാന്‍ കെല്‍പ്പുള്ളയാളെ വേണം വിവാഹം കഴിക്കാന്‍’ എന്നാണ് മറ്റൊരാളുടെ കമന്‍റ്. 

‘ഇതൊക്കെ കണ്ടിട്ട് വന്ന് എന്നോട് ശില്‍പമുണ്ടാക്കാന്‍ പറയുന്ന ഭാര്യയുടെ ഭാവം എന്തായിരിക്കും’ എന്ന ആശയക്കുഴപ്പം പങ്കുവയ്ക്കുകയാണ് മറ്റൊരു ഇന്‍സ്റ്റഗ്രാം ഉപഭോക്താവ്. എന്തൊക്കെയാണെങ്കിലും ശില്‍പം വളരെ നന്നായിട്ടുണ്ട്, നല്ല ഭംഗിയുണ്ട് കാണാന്‍ എന്നാണ് ഭൂരിപക്ഷം ആളുകളുടെയു കമന്‍റ്. 

ENGLISH SUMMARY: