north-korea-tourism

TOPICS COVERED

അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ഉത്തര കൊറിയ. കോവിഡ് കാരണം 2020 ലാണ് രാജ്യത്തിന് പുറത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തിയത്. ഈ വര്‍ഷാവസാനത്തോടെയാണ് വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുന്നത്. 

 

ലോകം മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാലം. ഉത്തരകൊറിയയുടെ ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്നും രാജ്യാതിര്‍ത്തികള്‍ അടച്ചുപൂട്ടി. കോവിഡ‍ിനെ സംബന്ധിച്ച യാതൊരു വിവരങ്ങളും അന്ന് ഉത്തരകൊറിയ പുറത്തുവിട്ടില്ല. കോവിഡ‍ിനെ അതിജീവിച്ച് ലോകം വീണ്ടും സജീവമായെങ്കിലും ഉത്തരകൊറിയയുടെ വാതിലുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ആ സാഹചര്യമാണ് മാറുന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രവേശനിവിലക്കവസാനിച്ച് ചൈന– ഉത്തരകൊറിയ അതിര്‍ത്തി നഗരമായ  സാംജിയോണിലേക്ക് ഈ ഡിസംബര്‍ മുതല്‍ സഞ്ചാരികള്‍ക്ക് കടന്നുചെല്ലാം. ശീതകാലത്തെ പ്രധാന ആകര്‍ഷണമായ സാംജിയോണ്‍, ഉത്തരകൊറിയന്‍ പുരാണങ്ങളിലെ പ്രാധാന്യമുള്ള പര്‍വതനഗരമാണ്. സാംജിയോണിന് പിന്നാലെ മറ്റു നഗരങ്ങളും സഞ്ചാരികള്‍ക്കായി തുറക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ പ്രതീക്ഷ. വീസ നടപടികളടക്കം കര്‍ശനമായതിനാല്‍ എല്ലാവര്‍ക്കും ഉത്തരകൊറിയയിലേക്ക് കടക്കാനാകില്ല. അതേസമയം, ഉത്തരകൊറിയയിലേക്ക് യാത്ര ചെയ്യരുതെന്നാണ് യു.എസ്, പൗരന്‍മാര്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. 

ENGLISH SUMMARY:

North korea will reopen one city to foreign tourists in december after nearly five years of border closures