yagi-typhoon-china

ഫോട്ടോ: എഎഫ്പി

TOPICS COVERED

കനത്ത നാശം വിതച്ച് യാഗി ചുഴലിക്കാറ്റ് ചൈനയിലെ ഹൈനാന്‍ ദ്വീപില്‍ കരതൊട്ടു. ഏഷ്യയില്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. 574,500 പേരെയാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 830,000 വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

മണിക്കൂറില്‍ 234 കിലോമീറ്ററാണ് യാഗി ചുഴലിക്കാറ്റിന്റെ വേഗം. 2024ല്‍ ഇതുവരെ ലോകത്തുണ്ടായ ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റാണ് യാഗി. കാറ്റഗറി അഞ്ചിലുള്‍പ്പെട്ട അറ്റ്ലാന്റിക് ചുഴലിക്കാറ്റാണ് ഇത്. 

യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ സ്കൂളുകള്‍ അടച്ചിടുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഫിലിപ്പൈന്‍സിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നാശം വിതച്ച് 16 പേരുടെ മരണത്തിന് ഇടയാക്കിയതിന് ശേഷമാണ് യാഗി ചൈനീസ് ദ്വീപായ ഹൈനാനിലേക്ക് നീങ്ങിയത്.

വിനോദ സഞ്ചാരികള്‍ അധികമായെത്തുന്ന ഹൈനാന്‍ ദ്വീപില്‍ ഒരു കോടിക്കടുത്താണ് ജനസംഖ്യ. ഹൈനാനില്‍ യാഗി കരതൊട്ടതിന് പിന്നാലെ മക്കാവുവിലും ഹോങ്കോങ്ങിലും ചൈനയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്. ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ച് അടച്ചിട്ടുണ്ട്. 

ശനിയാഴ്ചയോടെ ഹൈനാന്‍ ചുഴലിക്കാറ്റ് വിയറ്റ്നാം തീരം തൊടുമെന്നാണ് കണക്കാക്കുന്നത്. വിയറ്റ്നാമില്‍ എത്തുമ്പോള്‍ മണിക്കൂറില്‍ 130 മൈല്‍ തീവ്രതയിലാവും ചുഴലിക്കാറ്റിന്റെ വേഗം. ഇത്രയും ശക്തിയേറിയ ചുഴലിക്കാറ്റ് വിയറ്റ്നാം ഇതുവരെ നേരിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

Typhoon Yagi made landfall in China's Hainan Island, causing heavy damage. Yagi is Asia's strongest typhoon so far this year. 574,500 people were evacuated to safer places after the cyclone.