Image Credit: facebook.com/WordFest

TOPICS COVERED

ഭര്‍ത്താവിന്‍റെ മരണ ശേഷം അദ്ദേഹം തന്നെ ചതിക്കുകയായിരുന്നുവെന്ന് മനസിലാക്കിയ യുവതി പ്രതികാരം തീര്‍ത്തത് ചിതാഭസ്മം കഴിച്ചുതീര്‍ത്ത്. കനേഡിയന്‍ പൗരയായ ജെസിക്ക വൈറ്റാണ് തന്‍റെ ഓർമ്മക്കുറിപ്പിലൂടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സത്യം തിരിച്ചറിഞ്ഞപ്പോള്‍ സങ്കടം സഹിക്കവയ്യാതെയാണ് ചിതാഭസ്മം നശിപ്പിച്ചതെന്നും യുവതി തന്‍റെ പുസ്തകത്തില്‍ പറയുന്നു.

2015-ല്‍ യു.എസിലെ ടെക്‌സസിലേക്ക് ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് ജെസിക്കയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഭര്‍ത്താവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഹൂസ്റ്റണിലെ ആശുപത്രിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ജെസിക്ക ഭര്‍ത്താവിന്‍റെ ഐപാ‍ഡ് പരിശോധിച്ചത്. എന്നാല്‍ സെര്‍ച്ച ഹിസ്റ്ററി കണ്ട ജെസിക്ക ഞെട്ടി. ഭര്‍ത്താവിന്‍റെ നിരവധി വിവാഹേതര ബന്ധങ്ങളെക്കുറിച്ചും എസ്കോർട്ടുകളെ കുറിച്ചും ജെസിക്ക മനസിലാക്കി. 

വ്യത്യസ്ത ഇടങ്ങളിലെ എസ്കോര്‍ട്ട് സര്‍വീസുകളെ കുറിച്ചും ചിലവിനെ കുറിച്ചും ഇയാള്‍ സ്ഥിരമായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. പല സ്ത്രീ എസ്കോര്‍ട്ടുകളുമായി ഭര്‍ത്താവ് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും ജെസീക്ക കണ്ടെത്തി. ഇയാള്‍ക്ക് സീന്‍ വൈറ്റിന് കൊളോറോഡായില്‍ വാടക വീടുണ്ടായിരുന്നതായും ഇവിടെ വച്ച് മറ്റ് സത്രീകളുമായി ഇയാള്‍ നിരന്തരം ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടതായും ജെസിക്ക കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ജോലിത്തിരക്കിലാണെന്ന് പറഞ്ഞ് കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഇയാള്‍ യഥാര്‍ഥ്യത്തില്‍ പോണ്‍ വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ഇവയെല്ലാം ഡെസ്ക്ടോപ്പില്‍ വൃത്തിയായി കൃത്യമായ ഫോള്‍ഡറുകളില്‍ തരംതിരിച്ച് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. 

ചതി തിരിച്ചറിഞ്ഞ ജെസിക്ക കടുത്ത ദുഖത്തിലും നിരാശയിലുമാണ് ദേഷ്യം ഭര്‍ത്താവിന്‍റെ ചിതാഭസ്മത്തില്‍ തീര്‍ത്തത്. ഭർത്താവിന്‍റെ ചിതാഭസ്മം കഴിക്കുകയും ബാക്കി വളര്‍ത്തുനായകളുടെ വിസര്‍ജ്യത്തില്‍ കലര്‍ത്തി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ‘എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാർഡ്‌സ്’ലാണ് ജെസിക്ക തന്‍റെ അനുഭവങ്ങള്‍ കുറിച്ചിരിക്കുന്നത്.

ENGLISH SUMMARY:

After her husband's death, a woman realized that he had been cheating on her and sought revenge by eating his cremated remains. Canadian citizen Jessica White revealed this in her memoir. She states in her book that she couldn't bear the sorrow upon discovering the truth, which led her to destroy the ashes.