നിജ്ജര്‍ കൊലപാതകത്തെ തുടര്‍ന്ന് താളംതെറ്റിയ ഇന്ത്യ– കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡയിലെ ഹൈകമ്മിഷണറെ ഇന്ത്യ തിരിച്ചുവിളിച്ചു. കാനഡയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചു. നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയില്‍ ആശങ്കയെന്നും ഇന്ത്യ. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സംശയനിഴലിലെന്ന കാനഡയുടെ കത്തിനുപിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.