ഒരു വര്‍ഷകാലത്തെ തിരച്ചിലിന് ശേഷമാണ് ഒക്ടോബര്‍ 7 ആക്രമണത്തിന്‍റെ സൂത്രധാരനായ ഹമാസ് തലവന്‍ യഹ്യ സിന്‍വറിന് നേരെ ഇസ്രയേലിന്‍റെ ആക്രമണം വരുന്നത്. ഗസയിലെ ടണലുകളില്‍ സുരക്ഷിതനായി കഴിഞ്ഞിരുന്ന യഹ്യ മനുഷ്യകവചങ്ങളെ ഉപയോഗിച്ചായിരുന്നു സഞ്ചരിച്ചിരുന്നത്. 

Also Read: ഹമാസ് തലവന്‍റെ അവസാന നിമിഷങ്ങള്‍; വിഡിയോ പങ്കുവച്ച് ഇസ്രയേല്‍

ഇസ്രയേലില്‍ നിന്ന് ബന്ദികളാക്കിയവരെ കവചമാക്കുന്നതില്‍ നേരിട്ടുള്ള ആക്രമണം ഇസ്രയേലിനും എളുപ്പമായിരുന്നില്ല. എന്നാല്‍ മരണസമയത്ത് ചുരുങ്ങിയ സുരക്ഷവലയത്തിലായിരുന്നു യഹ്യ സിന്‍വര്‍. ബന്ദികളാരും തന്നെ ഉണ്ടായിരുന്നില്ലെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി. 

ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് റാഫയിലെ ടല്‍ അല്‍ സുല്‍ത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഹമാസ് സേനാംഗങ്ങളെ കണ്ടതും ഇസ്രയേല്‍ സേന ഏറ്റുമുട്ടല്‍ ആരംഭിച്ചു.

മൂന്ന് പേരെയും വധിച്ചു. മൃതദേഹ പരിശോധനയിലാണ് ഒരാള്‍ ഹമാസ് നേതാവാണെന്ന സംശയം ഉടലെടുത്തത്. വിരലിന്‍റെ ഒരു ഭാഗം ഇസ്രയേലിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യ ആണെന്ന് സ്ഥിരീകരിക്കുന്നത്. 

Also Read: ഹമാസിന്‍റെ പുതിയ തലവനെയും വധിച്ച് ഇസ്രയേല്‍; യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലുണ്ടായതോടെ യഹ്യ  സിന്‍വര്‍ ഒറ്റയ്ക്ക് കെട്ടിടത്തിലേക്ക് ഓടിപ്പോവുകകയായിരുന്നു. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കൊലപാതകം. ഫ്ലാറ്റ് ജാക്കറ്റ് ധരിച്ച നിലലിയാരിന്നു മൃതദേഹം. കയ്യില്‍ തോക്കും 40,000 ഇസ്രയേലി ഷെക്കലും ഉണ്ടായിരുന്നു. തിരിച്ചറിയാതെ രക്ഷപ്പെടുന്നതിനായി മനുഷ്യകവചങ്ങളില്ലാതെയായിരുന്നു യാത്രയെന്നാണ് വിലയിരുത്തല്‍. 

അടുത്തത് യഹ്യ സിന്‍വറിന്‍റെ സഹോദരന്‍ മുഹമ്മദ് സിന്‍വറിനെയും ഹമാസ് മിലിട്ടറി കമന്‍റര്‍മാരെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഡാനിയൽ ഹഗാരി പറഞ്ഞു.

ENGLISH SUMMARY:

Israel's number one enemy Yahya Sinwar assassination details.