TOPICS COVERED

യുക്രെയ്ന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിച്ച് മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍  റഷ്യയിലെ കസാനില്‍ എത്തിയ അദ്ദേഹം പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. മനുഷ്യത്വത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മോദി റഷ്യന്‍ പ്രസിഡന്‍റിനെ ഓര്‍മിപ്പിച്ചു. സമാധാനസ്ഥാപനത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ നടക്കുന്ന ആദ്യ ആഗോള ഉച്ചകോടിയാണ് ബ്രിക്സ്. 2022ന് ശേഷം ആദ്യമായി യുഎന്‍ സെക്രട്ടറി ജനറല്‍ റഷ്യയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.