TOPICS COVERED

സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് ഒട്ടേറെ പേരെ ഒരുമിപ്പിക്കാന്‍ സമൂഹവിവാഹങ്ങള്‍ക്ക്  കഴിയും . കേരളം അക്കാര്യത്തില്‍ പലപ്പോഴും മാതൃകയുമായിട്ടുണ്ട് . എന്നുകരുതി സമൂഹവിവാഹം  നമ്മള്‍ മലയാളികളുടേതായി  ചുരുക്കി കാണാന്‍ വരട്ടെ . അതിന്‍റെ എല്ലാ ഭംഗിയിലും എളിമയിലും ഏറ്റവും അര്‍ഥവത്തായി  സമൂഹവിവാഹങ്ങള്‍  നടത്തുന്ന  ഒരു നാടാണ് മെക്സിക്കോ. 

മെക്സിക്കോയില്‍ ഈയിടെ നടന്ന ഒരു സമൂഹവിവാഹവും അത്തരത്തില്‍ സുന്ദരമായ ഒരനുഭവമായിരുന്നു. വിവാഹിതരായവര്‍ക്ക് മാത്രമല്ല അതില്‍ പങ്കെടുത്തവര്‍ക്കും. തന്‍റെ പ്രണയിനിയെ കൈപിടിച്ച് ജീവിതത്തിലേക്ക് കൂട്ടുമ്പോ സന്തോഷം കൊണ്ട്  റിക്കോര്‍ഡോയ്ക്ക് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു. 13 വര്‍ഷമായി ഇവളെ പ്രണയിക്കുകയാണ്. വിവാഹം ഇത്രയ്ക്കും ഹാപ്പിയായി നടക്കുമെന്ന് കരുതിയില്ല റിക്കാര്‍ഡോ. ഒരു ഡസനോളം വരുന്ന ദമ്പതിമാരാണ് മെക്സിക്കോയില്‍ സമൂഹവിവാഹച്ചടങ്ങില്‍ പുതുജീവിതം തു‍ടങ്ങിയത്. സമൂഹവിവാഹം മെക്സിക്കോയില്‍ പ്രചുരപ്രചാരത്തിലേക്ക് വരാന്‍ കാരണങ്ങള്‍ പലതാണ്.  പണം തന്നെ പ്രധാന പ്രശ്നം. പിന്നെ സമയം. 

തിരക്ക് പിടിച്ച ഓട്ടത്തിനിടെ ഒരു വല്ല്യ കല്യാണപ്പരിപാടി നടത്താനും അതില്‍ കുറേ പണം കളയാനും സാധിക്കാത്തവരാണ് മെക്സിക്കോയില്‍ ഏറെയും. സമൂഹ വിവാഹത്തില്‍ കാര്യം സിംപിളാണ്. റജിസ്റ്റര്‍ ഓഫിസില്‍ എത്തുന്നു. ഭംഗിയായി റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നു വിവാഹ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നു.  വിവാഹമോതിരം അണിയിക്കുന്നു, മധുരം പങ്കിടുന്നു, ജീവിതം തുടങ്ങുന്നു. ഈ വര്‍ഷത്തെ അവസാനത്തെ സമൂഹവിവാഹച്ചടങ്ങാണ് മെക്സിക്കോ സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്നത്. 

ENGLISH SUMMARY:

Mexico is the country that most meaningfully practices community marriage in all its beauty and modesty