വിവാഹേതര ബന്ധം മറച്ചുവയ്ക്കാന്‍ രതിചിത്രതാരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന (ഹഷ് മണി) കേസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസവിധി. കേസില്‍ നിന്ന് ട്രംപിന് പൂര്‍ണമായും വിടുതല്‍ നല്‍കുന്നതായി ജഡ്ജി ജുവാന് മെര്‍ക്കന്‍ പ്രസ്താവിച്ചു. ജയില്‍ ശിക്ഷയോ, പിഴയോ ഇല്ലാതെയാണ് വിടുതല്‍.
ഫ്ലോറിഡയിലെ വസതിയില്‍ നിന്ന് ട്രംപ് ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്നും പ്രസിഡന്‍റാകാന്‍ പോകുന്നതിനാല്‍ ആ പദവിയിലിരിക്കുന്നവര്‍ക്കുള്ള പരിരക്ഷ ബാധകമാണെന്നും ട്രംപ് വാദിച്ചിരുന്നു. ഈ കേസിലെ വിചാരണയോടെ ക്രിമിനല്‍ കുറ്റകൃത്യത്തിന് വിചാരണ ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ്. ജനുവരി 20ന് പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കെയാണ് വിധി വന്നത്.