റീല്‍സ് ഷൂട്ടിനിടെ കുഞ്ഞിനെ ചവിട്ടി തെറിപ്പിക്കുന്ന യുവതിയുടെ വിഡിയോ കണ്ട ഞെട്ടി സോഷ്യല്‍ മീഡിയ. മോസ്കോയില്‍ നടന്നതെന്ന് കരുതപ്പെടുന്ന വിഡിയോ ആണ് സോഷ്യലിടങ്ങളില്‍ പ്രചരിക്കുന്നത്.
രണ്ട് സ്ത്രീകളെയാണ് വിഡിയോയില്‍ കാണുന്നത്. ഒരു സ്ത്രീ കുട്ടിയെ എടുത്ത് കട്ടിലില്‍ നേരെ നിര്‍ത്തി ഡാന്‍സ് കളിക്കുന്ന സ്ത്രീയെ ഏല്‍പ്പിക്കുന്നത് ശേഷം ക്യാമറക്ക് പിന്നിലേക്ക് പോകുന്നത് കാണാം. പിന്നാലെ കുഞ്ഞിനെ പിടിച്ചിരുന്ന യുവതി ശക്തമായി തൊഴിക്കുന്നതാണ് കാണുന്നത്. തെറിച്ചുപോയി കട്ടിലിന്‍റെ മറുവശത്ത് വീണ കുഞ്ഞ് കരയുന്നത് പോലും ശ്രദ്ധിക്കാതെ ഇവര്‍ ഡാന്‍സ് തുടരുകയാണ്. ഒന്‍പത് സെക്കന്‍റ് മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യം.
വിഡിയോ പ്രചരിച്ചതിനു പിന്നാലെ സംഭവത്തില്‍ റഷ്യന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ തിരിച്ചറിയാനുള്ള നടപടികള്‍ തുടങ്ങി. അതേസമയം യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുകയാണ്. ഇവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടു.