പന്ത്രണ്ട് മണിക്കൂറിനിടെ 1,057 പുരുഷന്മാര്‍ക്കൊപ്പം ശയിച്ച് ലോക റെക്കോര്‍ഡ് നേടി എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ പോണ്‍ താരം ബോണി ബ്ലൂ വീണ്ടും വൈറല്‍. ഇത്തവണ ഒരു പത്തൊന്‍പതുകാരനും അമ്മയുമാണ് ബോണി ബ്ലൂവിനെ വാര്‍ത്തകളിലെത്തിച്ചത്. 1,057 പുരുഷന്മാര്‍ക്കിടയില്‍ ഈ പത്തൊന്‍പതുകാരനുമുണ്ടായിരുന്നു. ഇതറിഞ്ഞ ഇയാളുടെ അമ്മ നേരിട്ട് ഇവിടെയെത്തി മകനെ വലിച്ചിഴച്ചുകൊണ്ടുപോയി.
സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. മാസ്കും കോട്ടും ധരിച്ച് മുഖം മറച്ചുനില്‍ക്കുന്ന ആണ്‍കൂട്ടത്തിനിടയില്‍ സ്വന്തം മകനെ തിരഞ്ഞുനടക്കുന്ന അമ്മയെ വിഡിയോയില്‍ കാണാം. പലരോടും ഇവര്‍ മകനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മകന് എത്ര വയസ്സുണ്ടെന്ന് ചിലര്‍ തിരിച്ച് ചോദിക്കുന്നു. പത്തൊന്‍പത് വയസ്സെന്ന് പറഞ്ഞ് അവര്‍ വീണ്ടും മകനെ അന്വേഷിക്കുകയാണ്.
അക്ഷമയോടെ കൂട്ടത്തിനിടയില്‍ കാത്തുനിന്ന അമ്മ പലരോടും ദേഷ്യപ്പെടുന്നതും കാണാം. ‘എന്‍റെ മകനെ ഇപ്പോള്‍ കൂട്ടിക്കൊണ്ടുവന്നില്ലെങ്കില്‍ ഞാന്‍ പൊലീസിനെ വിളിക്കും’ എന്നിവര്‍ പറയുന്നുണ്ട്. കുറച്ചുകഴിഞ്ഞപ്പോള്‍ മകന്‍ ഇതാ വരുന്നു എന്ന് ഒരാള്‍ പറയുന്നു. മകനെ കണ്ടപാടെ അവര്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് വിഡിയോയിലുണ്ട്.
ബോണി ബ്ലൂവിന്‍ ലോകറെക്കോര്‍ഡ് പ്രഖ്യാപനം തന്നെ വലിയ വിവാദമായിരുന്നു. ഇതിനുശേഷം ഇവര്‍ നടത്തിയ പ്രതികരണവും തരംഗമായി. ‘ആയിരത്തിലധികം പുരുഷന്മാര്‍ക്കൊപ്പം ഒറ്റദിവസം കിടക്ക പങ്കിടുക, ലോക റെക്കോര്‍ഡ് ആണിത്. ചെറിയ ബുദ്ധിമുട്ടൊഴിച്ചാല്‍ എനിക്കൊരു കുഴപ്പവുമില്ല. ആദ്യത്തെ നാലു മണിക്കൂര്‍ കഠിനമായിരുന്നു. മുന്നോട്ടുപോകുമോ എന്ന് സംശയം തോന്നി. പക്ഷേ എല്ലാം നന്നായി പോയി’ എന്നാണ് സെക്സ് മാരത്തണിനു ശേഷം ബോണി ബ്ലൂ പ്രതികരിച്ചത്.