instagram/ Toco
മനുഷ്യന് പട്ടിയാകാന്‍ മോഹം.. ഇതിനായി ചെലവാക്കിയതാകട്ടെ 12 ലക്ഷം രൂപയെന്ന വലിയ സംഖ്യയും. പട്ടിയുടെ വേഷത്തില്‍ സ്ഥിരം വിഡിയോ ചെയ്ത് തുടങ്ങിയതോടെ പലരും പിന്തുടരാന്‍ തുടങ്ങി. യൂട്യൂബില്‍ 70,000 ത്തിന് മുകളിലാണ് സബസ്ക്രൈബേഴ്സ്. ഇന്‍സ്റ്റയില്‍ 62,000 കടന്നു. ആളുകൂടിയതോടെ പുതിയ ബിസിനസ് ആശയം പ്രഖ്യാപിച്ചിരിക്കുകയാണ് യുവാവ്. ടാക്കോ എന്ന് പേരുള്ള ജപ്പാന്‍ കാരന്‍ പട്ടിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്‍റെ കോസ്റ്റ്യൂം വാടകയ്ക്ക് നല്‍കിയാണ് പണമുണ്ടാക്കുന്നത്.
ജപ്പാനിലെ ജോന്‍ഷുവില്‍ നിന്നുള്ളയായാണ് ടാക്കോ. തന്‍റെ ഇഷ്ട ബ്രീഡായ കോളിയുടെ രൂപത്തിലുള്ളതാണ് കോസ്റ്റ്യൂം. മൂന്ന് മണിക്കൂറിന് 320 ഡോളറിനും (28000 രൂപ) രണ്ട് മണിക്കൂറിന് 235 ഡോളറിനും (20,400 രൂപ) ആണ് നായയുടെ വസ്ത്രം വാടക്യ്ക്ക് ലഭിക്കുക. നാല് കിലോ ഭാരം വരുന്ന കോസ്റ്റ്യൂം ധരിച്ചാല്‍ വായ, വാല്‍, കൈകാലുകള്‍ എന്നിവ ചലിപ്പിക്കാനാകും. യഥാര്‍ഥത്തില്‍ ഒരു പട്ടിയായി മാറാമെന്ന് ചുരുക്കം.
"നിങ്ങൾ എപ്പോഴെങ്കിലും ഒരു മൃഗമാകാൻ ആഗ്രഹിച്ചിട്ടുണ്ടോ?" കോസ്റ്റ്യൂം വാടകയ്ക്ക് നല്‍കുന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെ.
സംഗതി ഇത്ര പരിചിതമല്ലെങ്കിലും പിന്തുണയ്ക്ക് ഒട്ടും കുറവില്ല. ഇതിനോട് ഉപഭോക്താവിന്‍റെ പ്രതികരണം ഇങ്ങനെ.. “വലുതാകുമ്പോള്‍ എന്തായിരിക്കണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു ചെന്നായയാകണം എന്നായിരുന്നു മറുപടി. അത് സാധ്യമല്ലെന്നാണ് കരുതിയിരുന്നത്. ഈ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയതിന് നന്ദി”.
ഫെബ്രുവരി മാസത്തില്‍ പട്ടിയുടെ കോസ്റ്റ്യൂമിന്‍റെ ബുക്കിങ് പൂര്‍ത്തിയായെന്നാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.