pope-francis

TOPICS COVERED

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍
  • ലാബ് പരിശോധനാഫലങ്ങളില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെന്ന് മെഡിക്കല്‍ സംഘം
  • ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി മാര്‍പാപ്പയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്ന മാര്‍പ്പാപ്പയുടെ രക്തപരിശോധനാ ഫലങ്ങളില്‍ പുരോഗതിയുണ്ടെന്ന് മെ‍ഡിക്കല്‍ സംഘം അറിയിച്ചു. 

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഇന്നലെ ഉച്ചയ്ക്കുശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു. സ്വതസിദ്ധമായ ശൈലിയില്‍ മാര്‍പ്പാപ്പ പ്രതികരിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം ജോര്‍ജിയ മെലോനി പറഞ്ഞു. 

      മാര്‍പ്പാപ്പയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  രണ്ടു ശ്വാസകോശങ്ങളിലും കടുത്ത  ന്യൂമോണിയ ബാധിച്ചതോടെയാണ് ആരോഗ്യനില സങ്കീര്‍ണമായത്.

      ENGLISH SUMMARY:

      Pope Francis’ health condition has remained stable as he continues a stay in the hospital, though recent bloodwork showed a “slight improvement,” the Vatican said on Wednesday afternoon