pooram-vedikettu

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നല്‍കിയത്. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിനും ബാധകമെന്ന് നിയമോപദേശം.

കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടികെട്ടിന് അനുമതി നല്‍കുക. അതേസമയം,  പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസമാണെന്നും കേന്ദ്രം  നിയമഭേദഗതി നടത്തണമെന്ന് മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവും പറഞ്ഞു. 

ENGLISH SUMMARY:

The Advocate General has issued a legal opinion permitting the fireworks display at Thrissur Pooram. The opinion states that the earlier High Court approval for the sample fireworks by Thiruvambady and Paramekkavu temples is applicable to the main event as well. The District Collector will grant permission based on PESO guidelines. Meanwhile, ministers K. Rajan and R. Bindu have urged the Centre to amend the new law that poses obstacles to the fireworks.