sonia-rahul-ed

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസില്‍ സോണിയ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്. ഒാവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദയ്ക്കെതിരെയും ഇ‍ഡി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍  25ന് റൗസ് അവന്യു കോടതി വാദം കേള്‍ക്കും. 

സോണിയക്കും രാഹുലിനുമെതിരായ ഇഡി കുറ്റപത്രം രാഷ്ട്രീയ വേട്ടയാടലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണിതെന്നും ‌സത്യം ജയിക്കുമെന്ന് ജയറാം രമേശ് പ്രതികരിച്ചു. കോൺഗ്രസിനെയും അതിൻറെ നേതൃത്വത്തെയും നിശബ്ദമാക്കാനാകില്ല. നാഷണൽ ഹെറാൾഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് നിയമവാഴ്ചയുടെ മറവിൽ സർക്കാർ നടത്തുന്ന കുറ്റകൃത്യമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

പ്രതിപക്ഷ ശബ്ദങ്ങളെ  നിശബ്ദമാക്കാനുള്ള  ശ്രമത്തിന്റെ ഭാഗം എന്ന് കെ സി വേണുഗോപാൽ എംപി പ്രതികരിച്ചു. ഇത്തരം നീക്കങ്ങൾ പാർട്ടിയെയും നേതൃത്വത്തെയും കൂടുതൽ ശക്തമാക്കും. നാളെ രാജ്യവ്യാപകമായി ഇഡി ഓഫീസുകൾക്ക് മുൻപിൽ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.  നേരത്തെ 700 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ഇ.ഡി. നടപടി തുടങ്ങിയിരുന്നു. 

അതേസമയം കള്ളപ്പണയിടപാട് കേസില്‍ റോബര്‍ട്ട് വാധ്‌ര നാളെയും ചോദ്യംചെയ്യലിന് ഹാജരാകണം‌. ഇന്ന് എഴു മണിക്കൂറാണ് വാധ്‍രയെ ഇഡി ചോദ്യംചെയ്തത്. 

ENGLISH SUMMARY:

The Enforcement Directorate (ED) has filed a chargesheet against Sonia Gandhi, Rahul Gandhi, and Sam Pitroda in connection with the National Herald case. Sonia is listed as the primary accused, followed by Rahul as the second. The case will be heard at Rouse Avenue Court on April 25, marking a significant development in this long-standing political and financial controversy.