കാനഡയുടെ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നിയെ തിരഞ്ഞെടുത്തു. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായാണ് കാര്‍നി ചുമതലയേല്‍ക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ക്ക് കാര്‍നി ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായിരുന്നു. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതോടെ ഉടലെടുത്ത വ്യാപര തര്‍ക്കം തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്‍ശകനായ മാര്‍ക്ക് കാര്‍നി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ അമേരിക്കയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവകള്‍ തുടരുമെന്നാണ് മാര്‍ക്ക് കാര്‍നിയുടെ പ്രതികരണം. കാനഡയെ കീഴടക്കാനുള്ള ട്രംപിന്‍റെ നീക്കം പരാജയപ്പെടുത്തുമെന്നും കാര്‍നി പറഞ്ഞു.
ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍നി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനം അംഗങ്ങളും കാര്‍നിയെ പിന്തുണച്ചു. പൊതുസമ്മിതി ഇടിഞ്ഞതോടെ കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.