ലൈംഗിക വിഡിയോ ചിത്രീകരണത്തിനിടെ 55കാരന‍് ശ്വാസംമുട്ടി മരിച്ചതിന് പിന്നാലെ പെയ്ഡ് കാള്‍ ആപ്പായ ഓണ്‍ലി ഫാന്‍സ് മോഡലിനെതിരെ കൊലക്കുറ്റം ചുമത്തി. മൈക്കിള്‍ ഡെയ്ല്‍ എന്ന 55കാരന്‍റെ മരണത്തിന് പിന്നാലെയാണ് 31കാരിയായ മൈക്കില ബ്രഷായെ റൈലാഴ്സ്ഡാം എന്ന മോഡലിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കാലിഫോര്‍ണിയയിലെ വീട്ടില്‍ മൈക്കിലയുമായി ബിഡിഎസ്എം റോള്‍ പ്ലേ ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കെയാണ് മൈക്കിള്‍ മരിച്ചത്.
ലൈംഗികബന്ധത്തിനായി മൈക്കിള്‍ മൈക്കിലയ്ക്ക് 11,000 ഡോളര്‍ (10 ലക്ഷം രൂപയ്ക്കടുത്ത്) പണം നല്‍കിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് തനിക്ക് ഈജിപ്ഷ്യന്‍ മമ്മിയായി ശരീരം പൊതിഞ്ഞ് സ്ത്രീകളുടെ ചെരിപ്പിടണമെന്ന് മൈക്കിള്‍ മൈക്കിലയോടെ ടെക്സ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് തന്‍റെ ബിഡിഎസ്എം റോള്‍പ്ലേ ഫെറ്റിഷ് ആണെന്ന് മൈക്കിള്‍ മൈക്കിലയോട് പറഞ്ഞു.
എന്നാല്‍ ബിഡിഎസ്എം രീതി അറിയാതിരുന്നിട്ടും മൈക്കില താന്‍ ഇത് ചെയ്ത് തരാമെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക ബന്ധത്തിനിടെ മൈക്കിളിനെ മമ്മിയാക്കുകയാണെന്ന് പറഞ്ഞ് മൈക്കില പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് പൊതിഞ്ഞു. കവര്‍ ടേപ്പ് കൊണ്ട് ഒട്ടിക്കുകയും ചെയ്തു.
2023ല്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളില്‍ നിന്നും മൈക്കില മൈക്കിളിന്‍റെ വാ ഡക്ട് ടേപ്പ് കൊണ്ട് മൂടുന്നതും തുടര്‍ന്ന് തലയ്ക്ക് മുകളിലൂടെ കവര്‍ കൊണ്ട് പൊതിയുന്നതും കാണാം.
ശരീരം മൊത്തം പൊതിഞ്ഞ മൈക്കിള്‍ നിലത്തുവീണ് കിടക്കുന്നതും മൈക്കില സമീപം തന്‍റെ ഫോണില്‍ നഗ്നത ചിത്രീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തുടര്‍ന്ന് മൈക്കിളിനെ വിളിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കണ്ട മൈക്കില അടിയന്തര സഹായ നമ്പറില്‍ വിളിക്കുകയായിരുന്നു. സഹായത്തിനെത്തിയ പൊലീസ് ചലനമറ്റ് കിടക്കുന്ന മൈക്കിളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം നിലച്ചതാണ് മൈക്കിളിന്‍റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
രണ്ടുവര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് പിന്നാലെ 2025 ഫെബ്രുവരിയില്‍ മൈക്കിലയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ ജയിലില്‍ വിചാരണ കാത്തിരിക്കുകയാണ് മൈക്കില.