TOPSHOT - US President Donald Trump holds up an executive order after signing it during an education event in the East Room of the White house in Washington, DC, March 20, 2025. President Donald Trump signed an order aimed at shutting down the Department of Education, a decades-long goal on the US right that objects to federal involvement in school systems run by individual states. By law, the Education Department -- created in 1979 -- cannot be shuttered without the approval of Congress, and Republicans do not have the votes to push that through. (Photo by ROBERTO SCHMIDT / AFP)
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇനി മുതല്‍ സ്കൂളുകളുടെ നടത്തിപ്പ് അതത് സ്റ്റേറ്റുകളുടെ ചുമതലയായിരിക്കുമെന്നും ഫെഡറല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടാകില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വൈറ്റ്ഹൗസിലെ ഈസ്റ്റ് റൂമില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നടുവിലിരുന്നാണ് ട്രംപ് സുപ്രധാന തീരുമാനത്തില്‍ ഒപ്പിട്ടത്. 'ഒരു പ്രയോജനവുമില്ലാത്ത വകുപ്പാണിത്. എത്ര വേഗത്തില്‍ പറ്റുമോ അത്രയും വേഗം അടച്ചുപൂട്ടുമെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ചുമതല തിരികെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണെന്നും' ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ് പറഞ്ഞു.
1979 ലാണ് വിദ്യാഭ്യാസ വകുപ്പിന് രൂപം നല്‍കിയത്. സാധാരണഗതിയില്‍ കോണ്‍ഗ്രസിന്‍റെ അംഗീകാരമില്ലാതെ വകുപ്പ് നിര്‍ത്തലാക്കാന്‍ സാധിക്കില്ല. എന്നാല്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായി സ്റ്റാഫുകളെ പിരിച്ചുവിടാന്‍ ട്രംപ് തീരുമാനമെടുത്തതോടെ കോണ്‍ഗ്രസിനും ഇത് അംഗീകരിക്കേണ്ടി വരും. ട്രംപിന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കൂടിയായിരുന്നു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനങ്ങളിലേക്ക് മടക്കി നല്‍കുമെന്നത്. വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനങ്ങളിലേക്ക് മടക്കി നല്‍കുന്ന പ്രക്രിയ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ലിന്‍ഡ മക്മോഹന്‍ ട്രംപ് നിര്‍ദേശം നല്‍കി.
അതേസമയം, ട്രംപിന്‍റെ നടപടിക്കെതിരെ ഡമോക്രാറ്റുകളും വിദ്യാഭ്യാസ വിദഗ്ധരും രംഹത്തെത്തി. ട്രംപ് കൈക്കൊണ്ട ഏറ്റവും മോശം നടപടിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഇതുകൊണ്ട് ഉണ്ടാകുമെന്നും സെനറ്റംഗമായ ചക് ഷൂമര്‍ പറഞ്ഞു.
യൂറോപ്പിനും ചൈനയ്ക്കും പിന്നിലാണ് നിലവില്‍ യുഎസിലെ വിദ്യാഭ്യാസ രംഗമെന്നും ഈ അവസ്ഥ മാറ്റി ഒന്നാമതെത്താനും ഗുണനിലവാരം വര്‍ധിപ്പിക്കാനും ഒപ്പം ചെലവ് ചുരുക്കി സാമ്പത്തിക നേട്ടമുണ്ടാക്കാനുമാണ് താന്‍ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്നാണ് ട്രംപിന്‍റെ വിശദീകരണം. ലോക റസ്ലിങ് എന്റര്ടെയ്ന്മെന്റ് മുന്‍ സിഇഒ ആയിരുന്ന ലിന്‍ഡയെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതോടെ തന്നെ വകുപ്പ് പിരിച്ചുവിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സംസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ളതാണ് ട്രംപിന്‍റെ ഈ നടപടിയെന്നായിരുന്നു ലിന്‍ഡയുടെ വിശദീകരണം.