king-charles-iii-treatment

REUTERS/Toby Melville/File Photo

കാന്‍സര്‍ ചികില്‍സയുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മുന്‍കരുതലെന്ന നിലയില്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയതായി ബക്കിങ്ഹാം കൊട്ടാരം അറിയിച്ചതായി 'ദ് സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. 

മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ഹാമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമാണ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത്. അസൗകര്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും ചാള്‍സ് മൂന്നാമന്‍ രാജാവ് അറിയിച്ചതായും കുറിപ്പില്‍ പറയുന്നു. 

2024 ഫെബ്രുവരിയിലാണ് ചാള്‍സ് രാജാവിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഉടനടി തന്നെ ചികില്‍സ ആരംഭിക്കുകയായിരുന്നു. ആശാവഹമായ പ്രതികരണങ്ങളാണ് ചികില്‍സയില്‍ നിന്നുണ്ടാകുന്നതെന്നും കൃത്യമായ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ഔദ്യോഗിക വക്താവ് നേരത്തെ വിശദീകരിച്ചിരുന്നു.

ENGLISH SUMMARY:

King Charles has been admitted to the hospital following side effects from cancer treatment. Buckingham Palace has announced that all official engagements have been canceled as a precaution, according to The Sun.