ദിവസവും ഭക്ഷണം പാകം ചെയ്യുന്ന അലുമിനിയം പാത്രങ്ങളിലൂടെ ശരീരത്തിൽ എത്തുന്ന രാസവസ്തുക്കൾ മതി നിങ്ങളെ ക്യാൻസർ രോഗിയാക്കാൻ.. വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ ഈ ചർച്ചകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നാണ് പ്രമുഖ ക്യാൻസർ ശസ്ത്രക്രിയ വിദഗ്ധനും കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടറുമായ ജോജോ വി ജോസഫ് പറയുന്നത്.
'ഇന്ന് വാഹനങ്ങൾ ഉണ്ട് പകരം കാളവണ്ടിയിൽ യാത്ര ചെയ്യാൻ പറയുന്നതിന് തുല്യം അലുമിനിയം അയൺ എന്നിവ കണ്ടെത്തുന്നതിന് മുൻപുള്ള ഓപ്ഷൻ മാത്രമായിരുന്നു അത് കളിമൺ പാത്രങ്ങളിൽ കെമിക്കൽ ഇല്ല എന്നത് തെറ്റ് ഹൈഡ്രെസ്സ് അലൂമിനിയം സിലിക്കേറ്റ് എന്ന കെമിക്കൽ പൊട്ടാസ്യം സോഡിയം അയൺ എന്നിവയും മണ്ണിൽ ഉണ്ട് അത് പൂർണ്ണമായും കെമിക്കൽ തന്നെയാണ്' - ജോജോ.വി.ജോസഫ്
രാസവസ്തുക്കളുടെ സാന്നിധ്യം തീരെ കുറവ് എന്ന് കരുതപ്പെട്ട മൺപാത്രങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ് ഭക്ഷണം പാകം ചെയ്യാൻ ഏറ്റവും നല്ലത്.. അലുമിനിയം പാത്രങ്ങൾ പാചകം ചെയ്യാൻ ഉപയോഗിക്കുമ്പോൾ എന്തൊക്കെ സൂക്ഷിക്കണം
'സ്റ്റീൽ, അയൺ കൂടാതെ അലുമിനിയം പാത്രങ്ങളും സുരക്ഷിതമായി ഉപയോഗിക്കാം അലുമിനിയം പാത്രം ചുളുങ്ങിയതോ പോറൽ വീണതോ ഉപയോഗിക്കാതിരിക്കുക ഏത് കെമിക്കൽ ആണെങ്കിലും ശരീരത്തിൽ എത്രത്തോളം അളവിൽ കയറുന്നു എന്നുള്ളതനുസരിച്ചാണ് പ്രശ്നം മലയാളികൾക്ക് പൊതുവേ ഒരു കെമിക്കൽ പേടിയുണ്ട്. ഈ ലോകത്ത് കെമിക്കൽ അല്ലാത്തതായി ഒന്നുമില്ല. അതിന്റെ അളവ് എത്രത്തോളം എന്നുള്ളതാണ് പ്രശ്നം. വലിയ അളവിൽ എത്തിയാൽ കിഡ്നി അസുഖങ്ങൾ ഉള്ളവർക്ക് പ്രശ്നമുണ്ടാവാറുണ്ട് അല്ലാത്തവർക്ക് കുഴപ്പമില്ല' - ഡോ. ജോജോ വി. ജോസഫ്
പുകവലിയും മദ്യപാനവും തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും ഉൾപ്പെടുന്ന ജീവിതശൈലി പ്രശ്നങ്ങളാണ് ക്യാൻസറിന് പ്രധാന കാരണം.. ജീവിതശൈലി പ്രശ്നങ്ങൾ ഉള്ളവർക്ക് 40 വയസ്സ് പിന്നിടുമ്പോൾ അസുഖസാധ്യതയേറുന്നു.അല്ലാതെ ഭക്ഷണം പാചകം ചെയ്യുന്ന പാത്രത്തിലെ രാസവസ്തുക്കൾക്ക് ക്യാൻസർ ഉണ്ടാക്കാൻ കഴിയുമെന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഡോ. ജോജോ വി. ജോസഫ് പറഞ്ഞു.