തൊഴില്‍ത്തട്ടിപ്പിനിരയായി യു.കെയില്‍ എത്തുന്ന മലയാളി ഉദ്യോഗാര്‍ഥികള്‍ അനുഭവിക്കുന്നത് നരകയാതനയെന്ന് കേംബ്രിജ് മേയര്‍ ബൈജു തിട്ടാല. വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണം. തൊഴില്‍ത്തട്ടിപ്പ് ഒഴിവാക്കാന്‍ വിദേശത്ത് ജോലി സജ്ജമാകുമ്പോള്‍ എംബസിയെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ വ്യാജ പാസ്റ്ററെ പിടികൂടാന്‍ കേരള പൊലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടാന്‍ ഒരുങ്ങുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേംബ്രിജ് മേയറുടെ പ്രതികരണം. എറണാകുളം കോതമംഗലത്ത് മാത്രം മുപ്പത് പേരാണ് തൊഴില്‍ തട്ടിപ്പിന് ഇരയായത്. ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്ത വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെല്ലാം കേരളത്തിലാണെന്ന് കേംബ്രിജ് മേയര്‍ ബൈജു തിട്ടാല മനോരമ ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിനിരയായ മിക്കവരും കേരളത്തിലേക്ക് മടങ്ങാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും കേംബ്രിജ് മേയര്‍ ആവശ്യപ്പെട്ടു. തൊഴില്‍ത്തട്ടിപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വിദേശത്ത് ജോലി കിട്ടിയാല്‍ ഉടന്‍ എംബസിയെ ബന്ധപ്പെടണം.