image: screengrab taken x.com/BRICSinfo/ AFP

image: screengrab taken x.com/BRICSinfo/ AFP

റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ പുട്ടിന് നേരെ വധശ്രമമെന്ന് സംശയിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പുട്ടിന്‍റെ ഔദ്യോഗിക വാഹനവ്യൂഹത്തിലെ ലിമസീനെന്ന കൂറ്റന്‍ ആഡംബരക്കാറാണ് തീ പിടിച്ച് കത്തിയത്. അതും തലസ്ഥാനമായ മോസ്കോയിലുള്ള രഹസ്യാന്വേഷണ ഏജന്‍സിയുടെ കേന്ദ്രത്തിന് മുന്നില്‍വച്ചും. പുട്ടിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും മരണം അധികം വൈകില്ലെന്നും യുക്രൈയ്ന്‍ പ്രസിഡന്‍റ്  സെലന്‍സ്കി പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് വാഹനവ്യൂഹത്തിലെ കാറിന് തീപിടിച്ചതെന്നതും ആശങ്ക ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ചയാണ് സംഭവമുണ്ടായതെന്നും യൂറോ വീക്കിലി  വ്യക്തമാക്കുന്നു. 

കത്തിയമര്‍ന്ന് ലിമ; കാരണം അജ്ഞാതം

ലിമസീന് തീപിടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുഎസ് മധ്യസ്ഥതയില്‍ യുക്രൈയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വധശ്രമമെന്നും ദുരൂഹമാണ്.  പുട്ടിന്‍റെ വാഹനവ്യൂഹത്തിലെ കാറിന് തീ പിടിച്ചതിന് പിന്നാലെ തീയണയ്ക്കാന്‍ അടുത്ത കടകളില്‍ നിന്നുള്ള തൊഴിലാളികള്‍ വരെ ഓടിയെത്തുന്നത് വിഡിയോയില്‍ കാണാം. കാറിന്‍റെ എന്‍ജിനില്‍ നിന്നാണ് തീയും പുകയും പുറത്തുവന്നതെന്നും ഇത് പിന്നീട് ഉള്ളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കനത്തപുകയാണ് കാറില്‍ നിന്നുയര്‍ന്നത്. കാറിന‍്റെ മുന്‍ഭാഗം അഗ്നിബാധയില്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. സംഭവസമയത്ത് കാറിനുള്ളില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല. അഗ്നിബാധ പെട്ടെന്ന് തന്നെ പുട്ടിന്‍റെ യാത്രകളുടെ ചുമതലയുള്ള പ്രോപ്പര്‍ട്ടി വകുപ്പ് കൈകാര്യം ചെയ്തുവെന്നും ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ആഡംബരത്തിന്‍റെ ഒറ്റവാക്ക്; പുട്ടിന്‍റെ സ്വന്തം ലിമോ

Motorcyclists escort the new President Vladimir Putin's Russian-made limousine, part of the Cortege project, during an inauguration ceremony at the Kremlin in Moscow, Russia May 7, 2018. Sputnik/Vitaly Belousov/Pool via REUTERS  ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY.

Motorcyclists escort the new President Vladimir Putin's Russian-made limousine, part of the Cortege project, during an inauguration ceremony at the Kremlin in Moscow, Russia May 7, 2018. Sputnik/Vitaly Belousov/Pool via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY.

275000 പൗണ്ടിലേറെ  വിലയുള്ള ഓറസ് സെനറ്റിന്‍റെ ലിമോ റഷ്യന്‍ രാഷ്ട്രീയത്തിന്‍റെ വലിയ അധികാര ചിഹ്നങ്ങളിലൊന്ന് കൂടിയാണ്.  പുട്ടിന്‍ പതിവായി ഉപയോഗിക്കുന്ന വാഹനം കൂടിയാണ് ലിമോ. ഉറ്റ ചങ്ങാതിയായ കിം ജോങ് ഉന്നിന് സമ്മാനമായി നല്‍കിയതും ഒരു ലിമോയായിരുന്നു. 

The new President Vladimir Putin's Russian-made limousine, part of the Cortege project, drives during an inauguration ceremony at the Kremlin in Moscow, Russia May 7, 2018. Sputnik/Alexei Filippov/Pool via REUTERS  ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY.

The new President Vladimir Putin's Russian-made limousine, part of the Cortege project, drives during an inauguration ceremony at the Kremlin in Moscow, Russia May 7, 2018. Sputnik/Alexei Filippov/Pool via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY.

പുട്ടിന്‍റെ ജീവന് ഭീഷണിയോ?

72കാരനായ പുട്ടിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്കകള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് റഷ്യയ്ക്കുള്ളില്‍ നിന്നും പുറത്തുവരുന്നത്. സ്വന്തം സ്റ്റാഫുകളെ പോലും പുട്ടിന്‍ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് പുട്ടിന്‍റെ മുന്‍ അംഗരക്ഷകന്‍ അടുത്തയിടെ വെളിപ്പെടുത്തിയിരുന്നു. മുര്‍മാന്‍സ്കില്‍ ചടങ്ങിനെത്തിയപ്പോള്‍ ഔദ്യോഗിക ചടങ്ങുകള്‍ക്കായി നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പുട്ടിന്‍റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് ശരീര പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു ഈ അഭിപ്രായപ്രകടനം. പൊതുജനമധ്യത്തിലെത്തുമ്പോഴെല്ലാം പുട്ടിന്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രത്യക്ഷത്തിലും പരോക്ഷമായും പുട്ടിന‍്റെ സുരക്ഷയ്ക്ക് സൈനികരുണ്ടെന്ന് ക്രെംലിനില്‍ നിന്നുള്ള ഉന്നതനെ ഉദ്ധരിച്ച് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രെംലിനുള്ളില്‍ തന്നെ പുട്ടിന് ശത്രുക്കളുണ്ടെന്നും ജീവന്‍ സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇത്തരം വാദങ്ങള്‍ക്ക് ബലം നല്‍കുന്ന പ്രസ്താവനയാണ് യുക്രൈയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്കി നടത്തിയതെന്നും വാദമുയര്‍ന്നിട്ടുണ്ട്.

ENGLISH SUMMARY:

A limousine from Russian President Vladimir Putin’s official motorcade caught fire in Moscow, raising concerns over a possible assassination attempt. Reports link the incident to recent comments from Ukrainian President Zelensky.

putin-trending-JPG

Google Trending Topic- Putin