In this image provided by The Myanmar Military True News Information Team, Myanmar's military leader Senior Gen. Min Aung Hlaing, center, inspects damaged road caused by an earthquake Friday, March 28, 2025, in Naypyitaw, Myanmar. (The Myanmar Military True News Information Team via AP)AP/PTI(AP03_28_2025_000504A)

  • 'ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും കൂട്ടിയിടിക്കുന്നു'
  • മ്യാന്‍മറിലെ ആഭ്യന്തര കലഹം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
  • സഹായവുമായി ഇന്ത്യയും ചൈനയും റഷ്യയും

മ്യാന്മറിനെ നടുക്കിയ ഭൂചലനം 300ലേറെ ആണവ ബോംബുകള്‍ പതിച്ചതിന്‍റെ ഊര്‍ജമാണ് പുറത്തേക്ക് വിട്ടതെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍. ഭൂചലനമുണ്ടായതിന്‍റെ പരിസര പ്രദേശങ്ങളില്‍ ശക്തിയേറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞ ജെസ് ഫീനിക്സിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 

A building is damaged after earthquake Friday, March 28, 2025, in Naypyitaw, Myanmar. (AP Photo/Aung Shine Oo)

A building is damaged after earthquake Friday, March 28, 2025, in Naypyitaw, Myanmar. (AP Photo/Aung Shine Oo)

മാസങ്ങളോളം തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും ഇന്ത്യന്‍ ഭൂവല്‍ക്കഫലകം (ടെക്ടോണിക് പ്ലേറ്റ്) യുറേഷ്യന്‍ ഫലകവുമായുള്ള കൂട്ടിയിടി മ്യാന്‍മറിന്‍റെ ഭൂമിക്കടിയില്‍ തുടരുന്നതിനാണ് തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയെന്നും ജെസ് വിശദീകരിക്കുന്നു. മ്യാന്‍മറിലെ ആഭ്യന്തര കലഹം രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും പ്രദേശത്ത് നിന്ന് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഇത് തടസമാകുന്നുവെന്നും അവര്‍വിശദീകരിച്ചു. 

ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച മ്യാന്‍മറിനെ പിടിച്ചുകുലുക്കിയത്. മ്യാന്‍മറിലെ മണ്ഡല നഗരമായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ വെളിപ്പെടുത്തി. 1600ലേറെപ്പേര്‍ക്കാണ് ഭൂചലനത്തില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ ദുരന്തബാധിതരുടെ എണ്ണം പതിനായിരം കടന്നേക്കുമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ നിഗമനം. 

Myanmar rescuers search for survivors of Friday's earthquake beneath a damaged building in Naypyitaw, Myanmar, Saturday, March 29, 2025. (AP Photo/Aung Shine Oo)

Myanmar rescuers search for survivors of Friday's earthquake beneath a damaged building in Naypyitaw, Myanmar, Saturday, March 29, 2025. (AP Photo/Aung Shine Oo)

ദുരന്തബാധിത പ്രദേശത്തേക്ക് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഇന്ത്യ സംഘത്തെ അയച്ചു കഴിഞ്ഞു. 15 ടണ്‍ അവശ്യസാധനങ്ങളും ഇന്ത്യ കയറ്റി അയച്ചു.  ബ്ലാങ്കറ്റുകള്‍, ടാര്‍പോളിന്‍, ഹൈജീന്‍ കിറ്റുകള്‍, സ്ലീപിങ് ബാഗുകള്‍, സോളാര്‍ വിളക്കുകള്‍, ഭക്ഷണപൊതികള്‍, അടുക്കള സാധനങ്ങള്‍ എന്നിവയാണ് കയറ്റിയയച്ചത്.  ചൈനയില്‍ നിന്ന് 37 അംഗ സംഘവും  ദുരന്തഭൂമിയിലേക്ക് എത്തിയിട്ടുണ്ട്. ലൈഫ് ഡിറ്റക്റ്ററുകള്‍, ഭൂചലന മുന്നറിയിപ്പ് ഉപകരണങ്ങള്‍, ഡ്രോണുകള്‍ എന്നിവയാണ് ചൈന എത്തിച്ചത്. മ്യാന്‍മറിലുണ്ടായ ഭൂചലനത്തിന്‍റെ തുടര്‍ചലനങ്ങള്‍ ചൈനയിലെ യുനാനിലും അനുഭവപ്പെട്ടിരുന്നു. 120 അംഗ രക്ഷാപ്രവര്‍ത്തകരെയാണ് രണ്ട് വിമാനങ്ങളില്‍ അടിയന്തര സഹായവുമായി റഷ്യ അയച്ചത്. 

ബാങ്കോക്കിലുണ്ടായ ഭൂചലനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായും 22 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 101 പേരെ ബാങ്കോക്കില്‍ നിന്ന് മാത്രം കാണാതായിട്ടുണ്ട്. 

ENGLISH SUMMARY:

Myanmar earthquake unleashed energy equal to over 300 nuclear bombs. Experts warn of months-long aftershocks due to tectonic activity.