Ye Aung accompanies his wife Phyu Lay Khaing on their way to the hospital after she was rescued from the rubble of the collapsed Sky Villa Condo apartment building in Mandalay on March 29, 2025, a day after an earthquake struck central Myanmar. The death toll from a huge earthquake that hit Myanmar and Thailand passed 1,000 on March 29, as rescuers dug through the rubble of collapsed buildings in a desperate search for survivors. (Photo by Sai Aung MAIN / AFP)

മ്യാന്‍മറിലെ ആറ് പ്രവിശ്യകളെ തകര്‍ത്തെറിഞ്ഞ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും ഊര്‍ജവമായി മാറുകയാണ് ഫ്യു ലേ ഖൈംഗ് എന്ന സ്ത്രീ. മാന്‍ഡലെയിലെ സ്കൈ വില്ലാ കോണ്ടോ അപ്പാര്‍ട്മെന്‍റില്‍ ഭര്‍ത്താവ് യേ അങ്ങുമൊത്ത് താമസിക്കുകയായിരുന്നു ഫ്യൂ ലേ.  ഭൂചലനത്തില്‍ ഇവര്‍ താമസിച്ചിരുന്ന പാര്‍പ്പിട സമുച്ചയം പൂര്‍ണമായി തകര്‍ന്നുവീണു. അപകടസമയത്ത് ഭര്‍ത്താവ്  വീട്ടില്‍ ഇല്ലായിരുന്നതിനാല്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കെട്ടിടം തകര്‍ന്നടിഞ്ഞതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരുടെ പട്ടികയില്‍ ഫ്യു ലേ ഖൈംഗിന്‍റെ പേരും അധികൃതര്‍ ഉള്‍പ്പെടുത്തി.

TOPSHOT - Ye Aung (C) accompanies his wife Phyu Lay Khaing on their way to the hospital after she was rescued from the rubble of the collapsed Sky Villa Condo apartment building in Mandalay on March 29, 2025, a day after an earthquake struck central Myanmar. The death toll from a huge earthquake that hit Myanmar and Thailand passed 1,000 on March 29, as rescuers dug through the rubble of collapsed buildings in a desperate search for survivors. (Photo by Sai Aung MAIN / AFP)

ഇമവെട്ടാതെ പ്രിയതമയെ കാത്ത്..

പാര്‍പ്പിട സമുച്ചയം തവിടുപൊടിയായതിനാലും ഭൂചലനമുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞതിനാലും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആരെയും ജീവനോടെ തിരികെ കിട്ടുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ നിമിഷങ്ങളും മണിക്കൂറുകളുമെണ്ണി പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയും യേ, തന്‍റെ പ്രിയതമയ്ക്കായി കാത്തിരുന്നു. ഒടുവില്‍ ആ അദ്ഭുതം സംഭവിച്ചു. ദുരന്തമുഖത്ത് നിന്നും ആ സന്തോഷ വാര്‍ത്തയെത്തി. ഫ്യൂ ലേയെ കണ്ടെത്തിയിരിക്കുന്നു. അതും നിസാര പരുക്കുകളോടെ. ഫ്യൂ ലേയെ വാരിയെടുത്ത് ആംബുലന്‍സിലാക്കി ആശുപത്രിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞു. ബോധം വീണതും ഫ്യൂ ലേ തന്‍റെ പ്രിയപ്പെട്ടവനെവിടെ എന്നാണ് അന്വേഷിച്ചത്. ആശുപത്രിയില്‍ നിലവില്‍ സുഖം  പ്രാപിച്ച് വരികയാണ് ഫ്യൂ ലേ. 

Ye Aung (C) waits for news about his wife Phyu Lay Khaing, trapped in the collapsed Sky Villa Condominium building, in Mandalay on March 29, 2025, a day after an earthquake struck central Myanmar. Rescuers pulled a woman alive from the wreckage of a collapsed apartment building in Mandalay on Saturday, AFP journalists saw, 30 hours after a devastating quake hit Myanmar. (Photo by Sai Aung MAIN / AFP)

രക്ഷാപ്രവര്‍ത്തനം തുടരുന്നു

അതിനിടെ, മ്യാന്‍മറിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. മൂവായിരത്തിയഞ്ഞൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നതും വിമാനത്താവളങ്ങള്‍ക്ക് കേടുപാട് സംഭവിച്ചും രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 

TOPSHOT - Friends and relatives wait for news about possible survivors at the site of an under-construction building collapse in Bangkok on March 29, 2025, a day after an earthquake struck central Myanmar and Thailand. Rescuers dug through the rubble of collapsed buildings on March 29 in a desperate search for survivors after a huge earthquake hit Myanmar and Thailand, killing more than 150 people. (Photo by Lillian SUWANRUMPHA / AFP)

ദുരന്തമുഖത്ത് പകച്ച് നില്‍ക്കുന്ന മ്യാന്‍മറിന് സഹായവുമായി ഇന്ത്യ കര്‍മനിരതരാണ്. ഓപ്പറേഷന്‍ ബ്രഹ്മയെന്ന പേരില്‍ രക്ഷാസംഘം മ്യാന്‍മറില്‍ എത്തി. 80പേരടങ്ങിയ എന്‍ഡിആര്‍എഫ് സംഘം ഇന്ന് നയ്പീഡോയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിടും. ഡോക്ടര്‍മാരും, നഴ്സുമാരും, പരിശീലനം ലഭിച്ച  വിദഗ്ധരുമടങ്ങിയ സംഘങ്ങളും ഇന്ത്യയില്‍ നിന്നെത്തിയിട്ടുണ്ട്. 15 ടണ്‍ അവശ്യസാധനങ്ങള്‍ ഇന്ത്യ ഇന്നലെ മ്യാന്‍മറില്‍ എത്തിച്ചിരുന്നു. മൂന്നാമത്തെ രക്ഷാപ്രവര്‍ത്തക സംഘം ഇന്ന് കൊല്‍ക്കത്തയില്‍ നിന്നും യാത്ര തിരിക്കും. 

ENGLISH SUMMARY:

Phyu Lei Khaing miraculously survived after being trapped for 30 hours in the rubble of a collapsed building following Myanmar’s devastating earthquake.