സിംഗപ്പുരിലെ ബുക്കിറ്റ് ടിമ നേച്ചർ റിസർവിലെ ട്രക്കിങ്ങിനിടെ വന്ന ഒരു അപ്രതീക്ഷിത അതിഥിയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. യാത്രയ്ക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതിയുടെ അടുത്തേക്ക് ഒരു എട്ടടി മുർഖര്‍ വരുകയായിരുന്നു. നേച്ചർ റിസര്‍വിലെ വഴിയില്‍ ഫോട്ടോ എടുക്കുന്നതിനായി യുവതി നിന്നപ്പോൾ ഉഗ്രവിഷമുള്ള പാമ്പ് അവളുടെ കാലുകൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. യെഷി ഡെമ എന്ന യുവതിക്കാണ് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത്. യുവതിയുടെ ചിത്രങ്ങളും വിഡിയോയും പകർത്തുന്നതിനിടെ കുറ്റിക്കാട്ടിൽ നിന്ന് മൂർഖൻ പാമ്പ് ഇഴഞ്ഞു വരികയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട വ്യക്തിയാണ് യുവതിയുടെ വിഡിയോ പകർത്തുന്നയാളെ കാര്യം അറിയിച്ചത്. ഉടൻതന്നെ അദ്ദേഹം വിഡിയോ ചിത്രീകരണം അവസാനിപ്പിച്ചതിനാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയിൽ പറയുന്നില്ല. അതേസമയം യുവതിക്ക് അപകടമൊന്നും സംഭവിച്ചിട്ടിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാമ്പിന്‍റെ ദേഹത്ത് ചവിട്ടാതെ ഒഴിഞ്ഞുമാറാൻ കഴിഞ്ഞതാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചതെന്ന് യുവതി പ്രതികരിച്ചു.