AI Generated Image
‘അവളെ പീഡിപ്പിക്കണം; സുരക്ഷിതമായി’; ഭര്‍ത്താവിനോട് ഭാര്യ ആവശ്യപ്പെട്ടത്
ലോകം യുദ്ധഭീതിയിലാണ്ടപ്പോള്‍, യുദ്ധം എങ്ങനെയും അവസാനിക്കണമേ എന്ന പ്രാര്‍ഥനകള്‍ മുഴങ്ങിക്കേള്‍ക്കുന്നതിനിടയില്‍ ഒരു പട്ടാളക്കാരന്‍റെ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ നടുക്കുന്നതാണ്. റഷ്യ– യുക്രൈന്‍ യുദ്ധത്തിനിടെയാണ് സംഭവം. യുക്രൈന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കൂ എന്ന നിര്‍ദേശമാണ് റഷ്യന്‍ യുവതി ഭര്‍ത്താവിന് നല്‍കിയത്.
ഒൽഗ ബൈകൊവ്സ്കയ എന്ന യുവതിയാണ് ഭര്‍ത്താവ് റോമന്‍ ബൈകൊവ്സ്കയക്ക് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതിന് അഴിക്കുള്ളിലായത്. യുദ്ധനിയമങ്ങളും രീതികളും തെറ്റിച്ചു എന്ന കുറ്റത്തിനാണ് യുവതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണം നേരത്തെ പുറത്തായിരുന്നു. യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസാണ് പട്ടാളക്കാരനും ഭാര്യയും തമ്മില്‍ നടത്തിയ സംഭാഷണം പുറത്തുവിട്ടത്. 2022 ഏപ്രില്‍ മാസമായിരുന്നു ഇത്.
സ്വയം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചശേഷം ആ യുക്രൈന്‍ യുവതിയെ പീഡിപ്പിക്കൂ എന്നാണ് യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. ഇവരുടെ സംഭഷണം പുറത്തായതോടെ യുവതിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് ഇറങ്ങിയിരുന്നു. യുക്രൈനിലെ നിയമ പ്രസ്ഥാനങ്ങൾ ഒൽഗ ബൈകൊവ്സ്കയക്കെതിരെ നടത്തിയ അന്വേഷണം പൂർത്തിയാക്കി 2022 ഡിസംബറിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.