ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ വാഴത്തോപ്പില്‍ ഉപേക്ഷിക്കാന്‍ യുവാവിന്‍റെ ശ്രമം. തായ്‌ലാന്‍റിലാണ് 21 കാരന്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. പ്രസവത്തെ തുടര്‍ന്ന് ലൈംഗിക ബന്ധം നിഷേധിച്ചതിനാലാണ് ഭര്‍ത്താവ് കുഞ്ഞിനോട് ഇത്തരം ഒരു ക്രൂരത ചെയ്തത് എന്നാണ് 22 കാരിയായ ഭാര്യ പറയുന്നത്.
ഭാര്യ സുഹൃത്തിന്‍റെ വീട്ടിലായിരുന്ന സമയത്താണ് രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ യുവാവ് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയത്. തോട്ടത്തില്‍ കിടത്തിയ നിലയിലുള്ള കുഞ്ഞിന്‍റെ ചിത്രം ഇയാള്‍ ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായ തന്നെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടെന്നും അത് നിഷേധിച്ചതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത് എന്നുമാണ് യുവതി പറയുന്നത്. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും യുവതി പറയുന്നു. എന്നാല്‍ കുട്ടിയുടെ ഫോട്ടോ എടുക്കുന്നതിന് വേണ്ടിയാണ് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയതെന്നാണ് യുവാവ് പറയുന്നത്. ഭാര്യയെ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടായിരുന്നെന്ന് യുവാവ് സമ്മതിച്ചു.