ഡൽഹി വിമനത്താവളത്തില്‍ വയോധികനെ കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തി രക്ഷിക്കുന്ന വനിത ഡോക്ടറുടെ വിഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറല്‍. രാജസ്ഥാനിലെ അജ്മീർ സ്വദേശിനിയായ ഡോ. പ്രിയ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ തന്റെ വിമാനം കാത്തുനിൽക്കുമ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് വയോധികന്‍ കുഴഞ്ഞുവീഴുന്നത് കണ്ടത്. ഡോക്ടര്‍ ഉടന്‍ തന്നെ സഹായത്തിനെത്തി, രോഗിക്ക് സിപിആര്‍ നല്‍കി.
കുറച്ച് മിനിറ്റുകൾക്ക് ശേഷം അദ്ദേഹം ബോധം വീണ്ടെടുത്തു. നിർണായക നിമിഷങ്ങളിലെ ഡോക്ടറുടെ സമയോചിതവും വിദഗ്ധവുമായ ഇടപെടലിനെ സോഷ്യല്‍ ലോകത്ത് കയ്യടി നേടുകയാണ്. യാത്രക്കാരന്റെ ജീവന്‍ രക്ഷപ്പെടുത്തിയ ഡോക്ടറെ നിരവധി പേര്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ദൈവത്തിന് പകരം വെക്കാൻ ആർക്കും കഴിയില്ല. നമ്മൾ ദൈവത്തിന്റെ പ്രതിനിധികൾ മാത്രമാണെന്നും ജീവൻ രക്ഷിച്ച ഡോ. പ്രിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സിപിആര്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചില രാജ്യങ്ങളിൽ അത് നിർബന്ധമായും പഠിപ്പിക്കുന്നതായും പലരും സോഷ്യല്‍ ലോകത്തെ ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടുന്നു.