parenting-12

TOPICS COVERED

വരാനിരിക്കുന്നത് പരീക്ഷാകാലമാണ്. കുട്ടികള്‍ക്ക് സന്തുലിതമായ പഠനരീതി കെട്ടിപ്പടുക്കാന്‍ മാതാപിതാക്കള്‍ക്കും സഹായിക്കാം. കോവിഡ് കാലം വിദ്യാർത്ഥികളുടെ പഠന ശീലങ്ങളെ സാരമായി ബാധിച്ചിരുന്നു, ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള ദ്രുതഗതിയിലുള്ള പരിവർത്തനമാണ് ഈ കാലയളവില്‍  ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ മാതാപിതാക്കളും ഇത്തരത്തിലുള്ള സാങ്കേതികമായ അറിവ് കൈവരിക്കുന്നത് നല്ലതാകും.

പഠനം എളുപ്പമാക്കാനായി ഇന്ന് വിവിധ തരത്തിലുള്ള സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. ഇവ പരിശീലിക്കുന്നതിലൂടെ ഗണിതശാസ്ത്രം പോലുള്ള പരമ്പരാഗതമായി വെല്ലുവിളി നിറഞ്ഞ വിഷയങ്ങൾ സംവേദനാത്മകവും വിനോദപരവുമായ രീതികളിലൂടെ വിദ്യാർത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയും. 

കുട്ടികളുടെ ശ്രദ്ധവ്യതിചലിപ്പിക്കുന്ന അന്തരീക്ഷം ഇല്ലാതാക്കുക.മൊബൈൽ ഫോണുകൾ, ടെലിവിഷൻ, മറ്റ് തടസ്സങ്ങൾ എന്നിവ പഠനസമയത്ത് കുട്ടികളിൽ നിന്ന് അകറ്റിനിർത്തുന്നതും നല്ലതായിരിക്കും. മത്രമല്ല ഉദ്പാദക്ഷമത നിലനിര്‍ത്തുന്നതിന് അനിവാര്യമായ ഇടവേളകളും ആവശ്യമാണ്. അതിനാല്‍ തന്നെ പഠനത്തിനിടയില്‍ ലഘുഭക്ഷണം കഴിക്കാനും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനുമെല്ലാം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണം.

child-play

പരമ്പരാഗതമായ പഠനരീതി ചിലപ്പോള്‍ കുട്ടികള്‍ക്കിടയില്‍ മടുപ്പ് ഉണ്ടാക്കിയേക്കാം. അതിനാല്‍ ബദല്‍ മാര്‍ഗങ്ങളായി പഠനത്തില്‍ സഹായിക്കുന്ന ഓഡിയോ ബുക്കുകള്‍, പോ‍‍ഡ്കാസ്റ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. കുട്ടിയുടെ ചെറുതും വലുതുമായ നേട്ടങ്ങളില്‍ പ്രചോദനം നല്‍കുന്നതും അവര്‍ക്ക് തുടര്‍ന്നുള്ള യാത്രയില്‍ പ്രോത്സാഹനമാകും. മാത്രമല്ല കായിക പ്രവര്‍ത്തനങ്ങളും മതിയായ ഉറക്കവും നിര്‍ണായക ഘടകങ്ങളാണ്.

child-sleep

ചെറുപ്പകാലത്ത് കുട്ടികളില്‍ ഫലപ്രദമായ പഠനശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കളുടെ ഇടപെടൽ അനിവാര്യമാണ്. കുട്ടികൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ തിരിച്ചറിയാനും പിന്തുടരാനും മാതാപിതാക്കള്‍ സഹായിക്കണം. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മനസിലാക്കാനും അവര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.