ഒരു കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് രക്ഷാകര്‍തൃത്വം. കുട്ടികളിലെ നല്ലശീലം മാനസികാരോഗ്യം, വൈകാരിക ബുദ്ധി തുടങ്ങിയവവളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയപങ്കാണ് വഹിക്കാനുള്ളത്. കുട്ടികളിലെ നല്ലശീലങ്ങള്‍ ളര്‍ത്തിയെടുക്കാന്‍ പല രീതികളുമുണ്ട്.
ചെറിയ കുട്ടികളില്‍ രസകരമായും പല കളികളിലൂടെ അവരുടെ തീരുമാനമെടുക്കാനുള്ള ശേഷിയും പ്രശ്നപരിഹാരത്തിനുമുള്ള കഴിവുകളും വാര്‍ത്തെടുക്കാം. കളികളിലൂടെ അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണമെന്ന് സാരം.
തീരാത്ത സംശയങ്ങളുള്ള കാലഘട്ടമാണ് കുട്ടിക്കാലം അതിനാല്‍ അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കുക എന്നത് വളരെ പ്രധാമാണ്. അവരുടെ ചോദ്യങ്ങളെയും സംശയങ്ങളെയും പ്രോല്‍സാഹിപ്പിക്കണം. ഇങ്ങനെ ചെയ്യുന്നത് കുട്ടികളില്‍ ജിജ്ഞാസ വളര്‍ത്താന്‍ സഹായകമാകും.
ചെറുപ്പം മുതല്‍ കുട്ടികളില്‍ വായന വളര്‍ത്തിയെടുക്കുന്നതും ഗുണകരമായ കാര്യമാണ്. വായന കുട്ടികളെ പല തരത്തിലാണ് സ്വാധീനിക്കുന്നത്. അവരുടെ ഭാവന, വൈജ്ഞാനികമായ കഴിവുകള്‍, സര്‍ഗശേഷി തുടങ്ങിയവയെല്ലാം ഉണര്‍ത്താന്‍ വായനയ്ക്ക് കഴിയും. ദിവസവും കുറച്ച് സമയം അവരെക്കൊണ്ട് വായിപ്പിക്കുന്നതോ അല്ലെങ്കില്‍ വായിച്ച് കേള്‍പ്പിക്കുന്നതോ ഗുണകരമാകും.
കൂടുതല്‍ സമയവും കുട്ടികളുമായി അര്‍ഥവത്തായ സംഭാഷണങ്ങള്‍ നടത്താന്‍ ശ്രമിക്കണം. ഇത് വഴി രക്ഷകര്‍ത്താവും കുട്ടിയും തമ്മിലുള്ള ബന്ധം ദൃഢമാകും. മറ്റൊരു പ്രധാന കാര്യം കുട്ടിയുടെ സ്ക്രീന്‍ ടൈം കുറയ്ക്കുക എന്നതാണ്. ഗാജറ്റുകളില്‍ കൂടുതല്‍ സമയം ചിലവിടുന്നതൊഴിവാക്കാന്‍ പലതരം കളികള്‍, പസിലുകള്‍, വായന എന്നിവയില്‍ കുട്ടിയുടെ ശ്രദ്ധ കേന്ദ്രീകിക്കാന്‍ ശ്രമിക്കാവുന്നതാണ്. കൂടാതെ ആരോഗ്യകരമായ ദിനചര്യ പിന്തുടരാന്‍ കുട്ടിയെ പ്രോല്‍സാഹിപ്പിക്കണം. ദിവസേനെയുള്ള വ്യായാമം, മതിയായ ഉറക്കം, പോഷകാഹാരങ്ങള്‍ എന്നിവയും ഉറപ്പാക്കണം.
കുട്ടികള്‍ കൂടുതലായും നിരീക്ഷിക്കുന്നത് അവരുടെ മാതാപിതാക്കളെയാണ്. അതിനാല്‍ അവരില്‍ നല്ലകാര്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ രക്ഷകര്‍ത്താക്കളും ആരോഗ്യപരമായ ജീവിതശൈലി പിന്തുടണം.