വിവാഹിതരായ പുരുഷന്‍മാരില്‍ പൊണ്ണത്തടിക്കുള്ള സാധ്യത മൂന്നിരട്ടിയെന്ന്് പഠനം.പോളണ്ടിലെ ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍, മെയ് മാസത്തില്‍ സ്പെയിനില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ ഈ ഗവേഷണം അവതരിപ്പിക്കും.
വിവാഹിതരായ പുരുഷന്‍മാരില്‍ അമിതഭാരത്തിനുള്ള സാധ്യത 62 ശതമാനവവും സ്ത്രീകളില്‍ 39 ശതമാനവും വര്‍ധിക്കുന്നു.
വിവാഹിതരായ പുരുഷന്‍മാര്‍ക്ക് അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ 3.2 മടങ്ങ് കൂടുതല്‍ ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം പറയുന്നു. അതേ സമയം വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ തമ്മില്‍ അത്തരമൊരു ബന്ധം കണ്ടെത്തിയില്ല.
1990 മുതല്‍ ആഗോളതലത്തില്‍ പൊണ്ണത്തടി നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്,
2.5 ബില്യണിലധികം മുതിര്‍ന്നവരെയും കുട്ടികളുയുമാണ് അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയി കണ്ടെത്തിയിട്ടുള്ളത്.
2050 ആകുന്നതോടെ ലോകത്തില്‍ മുതിര്‍ന്നവരില്‍ പകുതിയില്‍ അധികം പേരും കുട്ടികളില്‍ മൂന്നിലൊന്ന് പേരും അമിതഭാരമുള്ളവരാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.