Photo Credit ; Facebook

Photo Credit ; Facebook

കനത്ത മഴ എത്തിയതോടെ തൃശൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചതോടെ കേരളത്തിലുടനീളമുള്ള എല്ലാ വിദ്യാര്‍ത്ഥികളും അവധിയുണ്ടോ എന്നറിയാനുള്ള തന്ത്രപ്പാടിലാണ്. ചോദ്യങ്ങള്‍ കൊണ്ട് ഇരിക്കപ്പൊറുതി മുട്ടിയതോടെ നിലവില്‍ അവധിയില്ല എന്ന് കാട്ടി ആലപ്പുഴ ജില്ലാ കളക്ടര്‍ ഒരു എഫ്ബി പോസ്റ്റിട്ടു. മൂന്ന് മിനിട്ടിന് ശേഷം നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണ് എന്ന് ഉറപ്പിച്ച് മറ്റൊരു പോസ്റ്റുമായി വീണ്ടും കളക്ടറെത്തി. 

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്കും നാളെ അവധിയാണ്. 

കളക്ടര്‍ ആദ്യം ഫെയ്സ്ബുക്കിലിട്ട പോസ്റ്റ്

മക്കളെ, 

ടെൻഷൻ അടിക്കേണ്ടടാ

മഴ കണ്ടാൽ ഉടനെ ചുമ്മാതങ്ങ് അവധി പ്രഖ്യാപിക്കാൻ പറ്റുമോ…

കാലാവസ്ഥ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്..

മക്കളാരും സങ്കടപ്പെടേണ്ട..

നമുക്ക് നോക്കാം.. 

നന്നായി പഠിക്കണോട്ടോ… 

അല്പ സമയത്തിന് ശേഷം വീണ്ടുമിട്ട പോസ്റ്റ്

പ്രിയപ്പെട്ട മാതാപിതാക്കളെ, കുട്ടികളെ,

നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണുട്ടോ.. 

ഇന്ന് അവധി തന്നിലെന്ന് പറഞ്ഞു ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയിരുന്നു. വെറുതെ അവധി തരാനാവിലല്ലോ, മഴ മുന്നറിയിപ്പും മറ്റ് സാഹചര്യങ്ങളും നോക്കി മാത്രമല്ലേ അവധി തരാനാകൂ.. എന്തായാലും നിങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങളേ ജില്ല ഭരണകൂടം കൈക്കൊള്ളൂ. അതോർത്ത് പേടിക്കേണ്ടട്ടോ…

പിന്നെ അവധി കിട്ടിയെന്ന് വെച്ച് ആ സമയം വെറുതെ പാഴാക്കരുത്. പുസ്തകങ്ങൾ വായിക്കാനും ക്രിയേറ്റീവ് ആയി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സ്കൂളിലേക്കുള്ള അസൈൻമെന്റ് ചെയ്യാനും പഠിക്കാനും ഒക്കെ വിനിയോഗിക്കണം. വെള്ളത്തിൽ ഇറങ്ങി കളിക്കാനോ മഴ നനഞ്ഞു പനി പിടിപ്പിക്കാനോ നിക്കരുത് കേട്ടോ. 

ഈ കാര്യം മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. 

ഒത്തിരി സ്നേഹത്തോടെ… 

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

ENGLISH SUMMARY:

Alappuzha District Collector fb post on rain holiday