three-penises

TOPICS COVERED

യൂണിവേഴ്‌സിറ്റിഓഫ് ബര്‍മിങ്ഹാം മെഡിക്കല്‍ സ്‌കൂള്‍ ഫോര്‍ റിസര്‍ച്ച് എഴുപത്തെട്ടുകാരന്റെ മൃതശരീരം പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഈ ഞെട്ടിക്കുന്ന കാര്യം അറിഞ്ഞത്. അയാളുടെ ശരീരത്ത് ആകെ മൂന്ന് ലിംഗം. മരണാനന്തരം തന്റെ ശരീരം പഠനത്തിനായി നല്‍കിയ അയാള്‍ക്ക് തന്‍റെ ശരീരത്തില്‍ മൂന്ന് ലിംഗം ഉണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് വിവരം

അയാളുടെ ശരീരത്ത് ആകെ മൂന്ന് ലിംഗം

ബ്രിട്ടന്‍ സ്വദേശിയായ ഇയാള്‍ക്ക്  ശരീരത്തിന് പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ മനുഷ്യന്റേതിന് സമാനമായുള്ള ലൈംഗികാവയവങ്ങളാണുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ കീറി മുറിച്ചുള്ള പരിശോധന വ്യക്തമാക്കിയത് അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ്. പുറത്തുകാണപ്പെട്ട പ്രാഥമികമായ ലിംഗത്തിന് താഴെയായി അടിവയറിനുള്ളില്‍ ഓരോ ലിംഗത്തിനും വ്യക്തമായ വിധത്തില്‍ കോര്‍പ്പറ കാവര്‍നോസയും ഗ്ലാന്‍സ് പെനിസും കാണപ്പെട്ടിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം പോളിഫാലിയ എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ്. അന്‍പത് മുതല്‍ അറുപത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

A man lived to old age without knowing he may have had 3 penises