TOPICS COVERED

എം.വി.ആര്‍ കാന്‍സര്‍ സെന്ററും ഇന്ത്യന്‍ ഓങ്കോളജി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ കാന്‍കോണ്‍ 2024-ന് കോഴിക്കോട് തുടക്കമായി. പ്രമുഖ കാന്‍സര്‍ വിദഗ്ധന്‍ പത്മശ്രീ ഡോ. രവി കണ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഠനവും മികവും സാധാരണക്കാരന് സഹായകമാകുന്നവിധത്തില്‍ ലഭിക്കുമ്പോഴാണ് ചികിത്സ അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് രവി കണ്ണന്‍ പറഞ്ഞു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ അധ്യക്ഷത വഹിച്ചു. കാന്‍സര്‍രോഗ മുക്തി നേടിയവര്‍ക്ക് വീണ്ടും കാൻസർ വന്നാൽ ഫലപ്രദമായി ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരാം എന്ന സെമിനാറും നടന്നു.

CANCON 2024 jointly organized by MVR Cancer Center and Indian Oncology Society, started in Kozhikode: