red-cell

TOPICS COVERED

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സാധാരണവും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ അവസ്ഥയാണ് വിളർച്ച.ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജൻ കൊണ്ടുപോകാൻ ആവശ്യമായ ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഇല്ലാതെ വരുമ്പോഴാണ് വിളർച്ചയുണ്ടാകുന്നത്.

ക്ഷീണം, ബലഹീനത, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വിളർച്ച നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ തടയുന്നതിനും കാരണങ്ങൾ മനസ്സിലാക്കുക, ലക്ഷണങ്ങൾ തിരിച്ചറിയുക, സമയബന്ധിതമായി വൈദ്യസഹായം തേടുക എന്നിവ നിർണായക ഘടകങ്ങളാണ്.

അയണ്‍, ഫോളേറ്റ്, വിറ്റാമിൻ ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവവും വിളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ടിഷ്യുകളിലേക്കും ഓക്സിജൻ എത്തിക്കുന്നത് ചുവന്ന രക്താണുക്കളാണ്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വിളർച്ച, ഈ അവസ്ഥ  അവയവങ്ങൾക്കും കോശങ്ങള്‍ക്കും ഓക്സിജൻ ലഭിക്കുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇത്തരത്തില്‍ രോമകൂപങ്ങളിലേക്കും നഖങ്ങളിലേക്കും ഓക്സിജൻ വിതരണം കുറയുന്നത് അവയെ ദുർബലമാക്കുകയും അമിതമായ മുടി കൊഴിച്ചിലിനും നഖങ്ങൾ പൊട്ടിപ്പോകുന്നതിനും കാരണമാവുകയും ചെയ്യും.മാത്രമല്ല വായ്പ്പുണ്ണ് ഉണ്ടാകാനും അനീമിയ കാരണമാകുന്നുണ്ട്.

ചില വ്യക്തികളിൽ ഐസ് പോലുള്ള ഭക്ഷ്യേതര വസ്തുക്കളോട് ആസക്തിയും കാണാറുണ്ട്. ക്രമരഹിതമായ ആര്‍ത്തവത്തിലേക്കും ഇത് നയിക്കും. കൂടാതെ ക്ഷീണവും തലകറക്കവും ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. മത്സ്യം, മാംസം, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍,നട്സ് എന്നിവ കഴിക്കുന്നത് ഒരു പരിധി വരെ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. വിളർച്ച നേരത്തേ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീർണതകൾ തടയാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ENGLISH SUMMARY:

Anemia is a common yet often overlooked condition that affects millions of people worldwide. It occurs when the body lacks sufficient healthy red blood cells to carry enough oxygen to the body's tissues, leading to symptoms like fatigue, weakness, and shortness of breath. Despite its prevalence, anemia is often ignored or misunderstood.