pets

വിഷുവിന് ഒഴിവാക്കാൻ പറ്റാത്തതാണല്ലോ പടക്കങ്ങൾ. പലതരത്തിലുള്ള പടക്കങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ ശബ്ദത്തിന് പ്രാധാന്യമുള്ളതും വർണ്ണ വിസ്മയങ്ങൾ തീർക്കുന്നതുമായുള്ള പടക്കങ്ങൾ ഉണ്ട്. നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളെ ഈ പടക്കങ്ങൾ എങ്ങനെ ആയിരിക്കും ബാധിക്കുക? ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഉയർന്ന ശബ്ദം ഉള്ള പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഇതുകൂടി അറിയണം.

  • . ഭയം ഉത്കണ്ഠ: ഉച്ചത്തിൽ ശബ്ദമുള്ള പടക്കങ്ങൾ വളർത്തുമൃഗങ്ങളിൽ സമ്മർദ്ദം, ഭയം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും
  • .പരിക്കുകൾക്ക് സാധ്യത: വളർത്തുമൃഗങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴോ ഉച്ചത്തിലുള്ള ശബ്ദങ്ങളോട് പ്രതികരിക്കുമ്പോഴോ പരിക്കേറ്റേക്കാം.
  • .സമ്മർദം: പരിസ്ഥിതിയിലും ദിനചര്യയിലുമുള്ള മാറ്റങ്ങൾ സമ്മർദം വർദ്ധിപ്പിക്കും.

മുൻകരുതൽ എങ്ങനെ?

  1. .സുരക്ഷിതമായ ഇടം നൽകുക: നിങ്ങളുടെ വളർത്തുമൃഗങ്ങളെ ശാന്തവും സുരക്ഷിതവുമായ ഒരു സ്ഥലത്തേക്ക് മാറ്റുക 
  2. . പുറത്ത് വിടേണ്ട : വളർത്തുമൃഗങ്ങളെ കഴിയുന്നതും വീടിനുള്ളിലേക്ക് മാറ്റുക. ശബ്ദം കേട്ട് പരക്കം പായാനുള്ള ശ്രമങ്ങൾ തടയുക. പടക്കങ്ങൾ പൊട്ടുന്ന സ്ഥലത്തുനിന്ന് കഴിയുന്നത്ര അകലത്തിൽ ആവട്ടെ. 
  3. .ശ്രദ്ധ തിരിക്കുക: ട്രീറ്റുകൾ, കളിപ്പാട്ടങ്ങൾ അല്ലെങ്കിൽ ശാന്തമാക്കുന്ന വസ്തുക്കൾ എന്നിവ നൽകി അവരുടെ ശ്രദ്ധ മാറ്റുക.
  4. . ഡോക്ടറുടെ സഹായം തേടുക:  ഒരു മൃഗഡോക്ടറെ സമീപിച്ച് ഉത്കണ്ഠ നിയന്ത്രിക്കുന്നതിനെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും നിർദേശം തേടുക
  5. . ഓമനകളെ മുൻകൂട്ടി തയ്യാറാക്കുക: താഴ്ന്ന നിലയിലുള്ള ശബ്ദങ്ങൾ കേൾപ്പിച്ച് അവയുടെ ശബ്ദത്തോടുള്ള ഭയം പതിയെ മാറ്റുക
  6. . ശാന്തത പാലിക്കുക: നിങ്ങളുടെ ശാന്തമായ പെരുമാറ്റം വളർത്തുമൃഗങ്ങളേയും ആശ്വസിപ്പിക്കാൻ സഹായിക്കും

ഈ മുൻകരുതലുകൾ എടുക്കുന്നതിലൂടെ, നിങ്ങളുടെ ഓമന മൃഗങ്ങളെ പടക്കങ്ങളുടെ ആഘാതത്തിൽ നിന്ന് രക്ഷിക്കാം

ENGLISH SUMMARY:

Firecrackers are an inevitable part of Vishu celebrations, with a wide variety available in the market—some known for their loud noise and others for their visual spectacle. However, have we ever thought about how these firecrackers affect our beloved pets? It’s important to understand that loud firecrackers can cause distress and harm to animals.