ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഓട്ട മല്‍സരം സോഷ്യല്‍ ലോകത്ത് വന്‍ ചര്‍ച്ചയാവുകയാണ്. ഓട്ടമല്‍സരത്തില്‍ പങ്കെടുക്കുന്നത് ബീജങ്ങളാണെന്നതാണ് ഇതിലെ കൗതുകം. ഒറ്റയടിക്ക് തമാശയെന്ന് തോന്നുമെങ്കിലും കാര്യം അല്‍പം ഗൗരവമുള്ളതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്തിനാണ് ബീജങ്ങളുടെ ഓട്ടമല്‍സരം നടത്തുന്നതെന്ന് നെറ്റി ചുളിക്കേണ്ട. ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി 'സ്പേം റേസിംഗ്' എന്ന സ്റ്റാർട്ടപ്പാണ് ബീജ ഓട്ടം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 25 ന് ഹോളിവുഡ് പല്ലേഡിയത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ആയിരത്തിത്തിലധികം കാണികളെ പ്രതീക്ഷിക്കുന്നു. സ്വാഭാവികമായും, ഈ ഓട്ടമത്സരത്തിലെ 'അത്‌ലറ്റുകൾ' ദൃശ്യമാകില്ല.  പക്ഷേ, കാണികളെ ഉദ്വേഗഭരിതരാക്കുന്ന തരത്തിൽ തന്നെയാണ് സംഘാടനം. 

ഉയർന്ന റെസല്യൂഷൻ ക്യാമറകളുടെ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ട്. മാത്രമല്ല,  മനുഷ്യന്റെ പ്രത്യുത്പാദന വ്യവസ്ഥയെ പ്രതീകവൽക്കരിക്കുന്ന സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഒരു റേസ്‌ട്രാക്കും പരിപാടിയിൽ ഉൾപ്പെടും. തത്സമയം ഇത് സ്‌ക്രീനിൽ കാണാനാവും. എന്നുവെച്ചാൽ ശരിക്കും ഒരു കായികമത്സരം ആസ്വദിക്കുന്ന പോലെ ഇതും ആസ്വദിക്കാൻ കഴിയും. വാർത്താസമ്മേളനങ്ങൾ, തത്സമയകമന്ററി തുടങ്ങി വാതുവയ്പ്പ് വരെ ഉണ്ടാകും.

ആരെങ്കിലും പരിഹാസത്തോടെ ഇതിനെ കാണുന്നുണ്ടെങ്കിൽ അവർ ഒരുപക്ഷെ യാഥാർഥ്യം മനസിലാക്കികാണില്ല.  ഈ പരിപാടി ഒരു ഗുരുതരമായ പ്രശ്നത്തെ ചൂണ്ടികാണിക്കുന്നുണ്ട്. പുരുഷ പ്രത്യുൽപാദനക്ഷമത കുറയുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ ആഗോളതലത്തിൽ ബീജങ്ങളുടെ എണ്ണം 50% ത്തിലധികം കുറഞ്ഞുവെന്നാണ് ഗവേഷകർ പറയുന്നത്. അൽപ്പം രസകരമായി ആളുകളിൽ ബീജാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 

അങ്ങനെ പ്രത്യുൽപാദന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറാൻ പ്രേരണ നൽകുകയാണ് ഈ 'കായിക മല്‍സരം'. സമ്മർദം, മോശം ഭക്ഷണക്രമം, മദ്യം, പുകവലി എന്നിവയെല്ലാം ബീജത്തിന്റെ ആരോഗ്യം മോശമാക്കുന്നതിന് കാരണമാകുന്നു. അത് ശരിയായാവിധം തിരിച്ചറിഞ്ഞാൽ പരിഹാരവും ഏറെക്കുറെ എളുപ്പമാകുമല്ലോ?

ENGLISH SUMMARY:

World's first sperm race set to take place in LA with high resolution cameras