ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം പൊടിപൊടിക്കുന്ന കാഴ്ച്ച നിങ്ങള്‍ ഇതുവരെയെങ്കിലും കണ്ടിട്ടുണ്ടോ?.. എന്നാല്‍ അത്തരമൊരു സുന്ദരരമായ മത സൗഹാര്‍ദത്തിന്‍റെ കാഴ്ച്ച കാണണമെങ്കില്‍ നേരെ കൊല്ലം ജില്ലയിലേക്ക് പോകണം.
കൊല്ലത്തെ വെളിനല്ലൂര്‍ പഞ്ചായത്തിലെ വെളിനല്ലൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തിന് മുന്നിലാണ് മത്സ്യക്കച്ചവടം തകര്‍ത്തുവാരുന്നത്. ഇത്തിക്കരയാറിന്‍റെ തീരത്താണ് വെളിനല്ലൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആ ക്ഷേത്രത്തിന് മുന്നിലാണ് വര്‍ഷങ്ങളായി മീന്‍ വില്പന നടക്കുന്നത്. എല്ലാ വര്‍ഷത്തിലും മീന മാസത്തിലെ രോഹിണി നാളിലാണ് ക്ഷേത്രമുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നത്.
സൗഹാര്‍ദത്തിന്‍റെ മാതൃകയായാണ് ഇത്തരമൊരു വേറിട്ട ആചാരം കൊല്ലത്ത് അരങ്ങേറുന്നത്. ആചാരത്തിന്‍റെ ഭാഗമായി, ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നതെല്ലാം പ്രദേശത്തെ മുസ്ലിം സഹോദരങ്ങളാണ് എന്നതാണ് പ്രധാന പ്രത്യേകത.
മീന മാസത്തിലെ രോഹിണി നാളില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്യാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്ക് കൊണ്ടുപോകുന്ന മറ്റൊരു ആചാരവും ഇവിടെ കാണാം. ക്ഷേത്രത്തിന് മുന്നില്‍ രാവിലെ ആരംഭിക്കുന്ന മത്സ്യച്ചന്ത 11 മണിയോടെയാണ് സാധാരണ ഗതിയില്‍ അവസാനിപ്പിക്കേണ്ടത്. എന്നാല്‍ അന്നേ ദിവസം ഇവിടെ മീന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് മൂലം മത്സ്യം അതിന് മുമ്പു തന്നെ വിറ്റ് തീരുമെന്ന് മത്സ്യക്കച്ചവടം നടത്തുന്നവര്‍ പറയുന്നു.