Image Credit; Facebook

സ്ത്രീ പുരുഷ ലൈംഗികതയെപ്പറ്റിയുള്ള അച്ചു ഹെലന്റെ വൈറൽ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. സ്വന്തം പാർട്ണറുടെ അടുത്തായാൽ പോലും അങ്ങോട്ട് ലൈംഗിക തൃഷ്ണ പ്രകടിപ്പിക്കുവാൻ സ്ത്രീകൾ ലജ്ജിക്കുന്നു എന്നത് അതിശയകരമായ സത്യമാണെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

എന്നാൽ പഠനങ്ങൾ തെളിയിക്കുന്ന വാസ്തവം ഇങ്ങനെയാണ്. പുരുഷൻ അവനോട് അങ്ങോട്ട് ലൈംഗികത പ്രകടിപ്പിക്കുന്ന പാർട്ണറെ, അവൻ അങ്ങോട്ട് മുൻകൈ എടുക്കുന്നതിനേക്കാൾ ഏറെ ഇഷ്ടപ്പെടുന്നു എന്നതാണ്. പുഷ്പ 2 ഇൽ നായികയെ കൊണ്ട് അവളുടെ ഫീലിംഗ്സ് സംവിധായകൻ കാണിക്കാൻ ശ്രെമിച്ച കാര്യം പക്ഷെ പരസ്യമായി അംഗീകരിക്കാൻ നമ്മളിൽ പലർക്കും സാധിച്ചില്ല. കാരണം ആദ്യരാത്രിയിൽ lets do സെക്സ് എന്ന് സ്ത്രീ പറയുമ്പോൾ അവളുടെ കന്യകത്വമാണല്ലോ ചോദ്യം ചെയ്യപ്പെടുകയെന്ന് അച്ചു ഹെലൻ പരിഹാസ രൂപേണെ സൂചിപ്പിക്കുന്നു.

മനസ്സിൽ എന്നെ ഇങ്ങോട്ട് അവളൊന്നു approch ചെയ്തെങ്കിൽ എന്ന മോഹമാണ് മിക്ക പുരുഷന്മാരുടെയും മനസ്സിൽ ഉള്ളതും.

സത്യത്തിൽ ദമ്പതികളിൽ ഇതൊന്നും സാധ്യമാകാറില്ലെന്നുള്ളതാണ് കാര്യം.  വിവാഹ നാളുകളിൽ തുടങ്ങി ശീലിച്ച പൊസിഷൻസ് പോലും മാറ്റി ചിന്തിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കില്ല.  LGBTQ ദമ്പതികളിൽ BDSM സെക്‌സ് അൽപ്പം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവരിൽ ആർക്കും ആണാധികാരമോ പെൺ വിധേയത്തമോ കാണിക്കേണ്ടതില്ലലോ. - അച്ചു ഹെലൻ വിശദീകരിക്കുന്നു. 

പോസ്റ്റിന്റെ പൂർണരൂപം 

സ്ത്രീ പുരുഷ ലൈംഗികതയിൽ പുരാതന കാലം മുതൽക്കെ അധിപൻ പുരുഷൻ ആണെന്നും അവനായിട്ടാണ് അവളെ അങ്ങോട്ട് അപ്രോച്ച് (Approch) ചെയ്യേണ്ടതെന്നും ഉള്ള പഴഞ്ചൻ ധാരണയുടെ അടിമകളാണ് ഇന്നും നമ്മൾ. സോഷ്യൽ മീഡിയ എഫക്റ്റ് കൊണ്ട് പുതിയ ജനറേഷനിൽ അതിനു വലിയ മാറ്റമുണ്ടാകുന്നുണ്ട് എങ്കിലും സ്വന്തം പാർട്ണറുടെ അടുത്തായാൽ പോലും അങ്ങോട്ട് ലൈംഗിക തൃഷ്ണ പ്രകടിപ്പിക്കുവാൻ സ്ത്രീകൾ ലജ്ജിക്കുന്നു എന്നത് അതിശയകരമായ സത്യമാണ്. 

എന്നാൽ പഠനങ്ങൾ തെളിയിക്കുന്ന വാസ്തവം ഇങ്ങനെയാണ്. പുരുഷൻ അവനോട് അങ്ങോട്ട് ലൈംഗികത പ്രകടിപ്പിക്കുന്ന പാർട്ണറെ, അവൻ അങ്ങോട്ട് മുൻകൈ എടുക്കുന്നതിനേക്കാൾ ഏറെ ഇഷ്ടപ്പെടുന്നു എന്നതാണ്.  സിനിമ മൊത്തം പരാജയം ആണേലും പുഷ്പ 2 ഇൽ നായികയെ കൊണ്ട് അവളുടെ ഫീലിംഗ്സ് സംവിധായകൻ കാണിക്കാൻ ശ്രെമിച്ച കാര്യം പക്ഷെ പരസ്യമായി അംഗീകരിക്കാൻ നമ്മളിൽ പലർക്കും സാധിച്ചില്ല.

കാരണം ആദ്യരാത്രിയിൽ lets do സെക്സ് എന്ന് സ്ത്രീ പറയുമ്പോൾ അവളുടെ കന്യകത്വമാണല്ലോ ചോദ്യം ചെയ്യപ്പെടുക.

എത്ര പരിചയമില്ലാത്ത ആൺ ആണേലും അവളിൽ ആണാധികാരം ആദ്യം കാണിച്ചു കൈവെക്കേണ്ടവൻ അവനാകണം എന്നല്ലേ വെപ്പ്.

എന്നാൽ 

അവൾക്ക് പ്രണയം പറയാൻ തോന്നുമ്പോൾ പറയാനും കെട്ടിപ്പിടിക്കാൻ തോന്നുമ്പോൾ കെട്ടിപ്പിടിക്കാനും ചുംബിക്കാൻ തോന്നുമ്പോൾ അവനെ ചുംബിക്കാനും സെക്സ് വേണമെന്ന് തോന്നുമ്പോൾ അവൾക്കിഷ്ടമുള്ള വിധത്തിൽ അത് ചെയ്യാനും കൂടി ഉള്ളതാണ് അവളുടെ പാർട്ണർ എന്ന ബോധ്യം പുരുഷന് വേണ്ടതാണ്. 

സത്യമെന്തെന്നാൽ 99% പുരുഷന്മാരും അത് പങ്കാളിയിൽ നിന്നും വളരെ ആഗ്രഹിക്കുന്നവർ ആണെന്നുള്ളതാണ്.

BDSM (Bondage and Discipline, Dominance and Submission, Sadism and Masochism) എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഇനിയുമുണ്ടോ?

ആധിപത്യം, സമർപ്പണം, നിയന്ത്രണം എന്നിവ ഉൾപ്പെടുന്ന ലൈംഗികതയെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് BDSM. സെക്‌സിനിടെ ഒരു പങ്കാളി കൂടുതൽ ആധിപത്യം പുലർത്തുന്ന രീതിയാണിത്, മറ്റേയാൾ കൂടുതൽ വിധേയനാണ്. Dominant ആയ സ്ത്രീ അവളുടെ താല്പര്യങ്ങൾ അവനിൽ അങ്ങോട്ട് അടിച്ചേൽപ്പിക്കുന്ന ഒരു രീതി കൂടിയാണിത്.

കഴുത്തിൽ ചങ്ങലയും കയ്യിൽ ആമവും വെച്ചു ബന്ധിതനായ, അവളുടെ കാൽചുവട്ടിൽ എന്തിനും തയ്യാറായി കിടക്കുന്ന പുരുഷൻ അവളുടെ ലൈംഗിക തൃഷ്‌ണയെ പത്തിരട്ടിയാക്കും. ചങ്ങല എന്നത് സിംബോലിക് ആയി പറഞ്ഞെന്നെ ഉള്ളു. Dominant mentality ആണ് കവി ഉദ്ദേശിച്ചത്.

അവൾക്കിഷ്ടമുള്ള ഇടങ്ങളിൽ, ഇഷ്ടമുള്ള സമയങ്ങളിൽ അവളീഗ്രഹിക്കുന്ന പൊസിഷനിൽ സെക്സ് ആസ്വദിക്കാൻ പറ്റുമ്പോഴാണ് ലൈംഗികത പൂർണമാകുന്നത്.

ഒപ്പം അധികാര ആധിപത്യ മനോഭാവത്തോടെ അങ്ങോട്ട് അവനെക്കൊണ്ട് ചെയ്യിക്കുന്ന സ്ത്രീയെ അവൻ പ്രണയപൂർവം ആരാധിക്കുകയും ചെയ്യുമെന്നുറപ്പാണ്.

മനസ്സിൽ എന്നെ ഇങ്ങോട്ട് അവളൊന്നു approch ചെയ്തെങ്കിൽ എന്ന മോഹമാണ് മിക്ക പുരുഷന്മാരുടെയും മനസ്സിൽ ഉള്ളതും.

സത്യത്തിൽ ദമ്പതികളിൽ ഇതൊന്നും സാധ്യമാകാറില്ലെന്നുള്ളതാണ് കാര്യം.  വിവാഹ നാളുകളിൽ തുടങ്ങി ശീലിച്ച പൊസിഷൻസ് പോലും മാറ്റി ചിന്തിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കില്ല. 

LGBTQ ദമ്പതികളിൽ BDSM സെക്‌സ് അൽപ്പം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവരിൽ ആർക്കും ആണാധികാരമോ പെൺ വിധേയത്തമോ കാണിക്കേണ്ടതില്ലലോ. ആരോഗ്യപരമായ എല്ലാ ബന്ധങ്ങളും മനോഹരമായി നിലനിൽക്കട്ടെ.

ഓരോ ബന്ധത്തിന് ശേഷവും പുല്ല് വേണ്ടായിരുന്നു എന്നതിനു പകരം, ഇതായിരുന്നു നമ്മുടെ ബന്ധത്തിലെ ഏറ്റവും മനോഹരമായ വേഴ്ച എന്ന് ചിന്തിക്കുന്നിടത്തേക്ക് വളരട്ടെ മനോഭാവം. ഡോപോമീൻ (dopamin) മാത്രമായി അല്ലാതെ ബന്ധങ്ങൾ എന്നേക്കും നിലനിൽക്കുന്ന ഓക്സിട്ടോസിൻ(Oxytocin) എല്ലാവരിലും ഏറിയ അളവിൽ ഉണ്ടാകട്ടെ.

ബന്ധങ്ങളിൽ പ്രണയം വളരട്ടെ.  

ENGLISH SUMMARY:

Achu Helen with a viral note about sex. Achu Helen's viral post about male-female sexuality has opened up many kinds of discussions on social media