അവശ്വസനീയമായ രീതിയിൽ ജിവിതത്തിലേക്ക് മടങ്ങി വന്ന് കമാൻഡർ അഭിലാഷ് ടോമി ഗോവയിൽ നിന്ന് കേരള കാൻ ലൈവത്തണിന്റെ ഭാഗമായി. 'കാൻസർ വന്നാൽ ആളുകൾ രോഗത്തെ ഒളിപ്പിച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. അത് ഒരു പക്ഷേ രോഗത്തെക്കുറിച്ചുള്ള ബോധവകരണത്തിന്റെ കുറവായിരിക്കാമെന്ന് അഭിലാഷ് ടോമി പറഞ്ഞു. നട്ടല്ലു തുറന്നുള്ള ഒാപറേഷന് എനിക്ക് താൽപര്യമില്ലായിരുന്നു. എന്റെ മനസ്സിന്റെ ശക്തിയാണ് ബോട്ടപകടത്തിൽ നിന്ന് അന്ന് എന്നെ രക്ഷിച്ചത്. അന്ന് എനിക്ക് പക്ഷാഘാതത്തിന് വരെ സാധ്യതയുണ്ടായിരുന്നു'.
ലോക പായ്വഞ്ചി പ്രയാണത്തിനിടെ പരുക്കേറ്റ അഭിലിഷ് ടോമി മനസ്സ് തുറന്നു വിഡിയോ കാണാം.