മൺമറഞ്ഞ കാഥികൻ പി സാംബശിവന്‍റെ നാട്ടിലെത്തിയ കലോൽസവത്തില്‍ അദ്ദേഹത്തിന്‍റെ തന്നെ പേരിലുള്ള കഥാപ്രസംഗ വേദിയില്‍  താരമായത് മകനും കാഥികനുമായ വസന്തകുമാർ സാംബശിവൻ. കഥാപ്രസംഗത്തിലെ മിക്ക മത്സരാർത്ഥികളും വസന്തകുമാറിനെ കണ്ട് ഉപദേശം തേടി. പുതിയ കുട്ടികളും നിറഞ്ഞ സദസ്സും പ്രതീക്ഷയാണെന്ന് വസന്തകുമാർ പറഞ്ഞു.