ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അവസാനയാത്രാമൊഴിയേകാന്‍ രാഹുല്‍ ഗാന്ധിയെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയിലേക്ക് പോകും. തലസ്ഥാനത്ത് നിന്നും വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് ശേഷം 3.30 ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് തിരുനക്കരയില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലസ്ഥാനത്ത് നിന്നാംരഭിച്ച വിലാപയാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ എം.സി റോഡിലേക്ക് ഒഴുകിയെത്തിയതോടെ സമയക്രമങ്ങളെല്ലാം തെറ്റുകയായിരുന്നു.
Rahul Gandhi to attend Oommen Chandy's fueneral