ഭിന്നശേഷിക്കാരായ വനിതകള്‍ക്കു വേണ്ടി തലയിണ നിർമാണ യൂണിറ്റ് തുടങ്ങി വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയാണ് മലപ്പുറം ആനക്കയം സ്വദേശി ലൈല നസീറും ടീമും. ഒരു കൂട്ടം വനിതകളുടെ ജീവിതം തുന്നിയെടുക്കുകയാണ് ലൈലയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന സ്നേഹിത റീഹാബിലിറ്റേഷൻ സെന്റര്‍.